നെയ്തിലത്ത് രാമചന്ദ്രന്റേയും വിജയലക്ഷ്മിയുടേയും ഏകമകനായി ജനനം.
ശാസ്ത്രം, കൊമേഴ്സ്, ബാങ്കിങ്, നിയമം തുടങ്ങിയ മേഖലകളിൽ ബിരുദം,ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം. പഞ്ചാബ് നാഷണൽ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായും നബാഡിൽ അസിസ്റ്റന്റ് ജനറൽ മാനേജരായും ജോലിനോക്കിയിട്ടുണ്ടു്. ഇപ്പോൾ ഹൌസിങ് ആന്റ് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ ഡെപ്യൂട്ടി ജനറൽ മാനേജരാണു്.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അജയ് മേനോന്റെ എറ്റേണൽ സ്ലംബർ(ഇംഗ്ലീഷ് ചെറുകഥകൾ - പബ്ലിഷ് അമേരിക്ക), ബിയോണ്ട് എബ്സൊലൂഷൻ(നോവൽ - വാട്ടർമെലൺ ബുക്സ്), ഫോർത് ലോ: അൺടോൾഡ്(ശാസ്ത്രനോവൽ - വാട്ടർമെലൺ ബുക്സ്), കണിക്കൊന്ന(മലയാളം കവിതകൾ - റാസ്പ്ബെറി ബുക്സ്), എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
കണിക്കൊന്നയിലെ ഏതാനും കവിതകളിലെ വരികൾ മലയാളത്തിലെ മുൻനിര ഗായകരായ ജി.വേണുഗോപാൽ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, പ്രീത, പ്രദീപ് പള്ളുരുത്തി, അജയ് സത്യൻ തുടങ്ങിയവർ ആലപിച്ചു് ഓഡിയോ ആൽബം ഇറങ്ങിയിട്ടുണ്ടു്.