കോഴിക്കോടാണ് സ്വദേശം. 1976 മുതൽ മുംബെയിലാണ് താമസം. മാർക്കറ്റിങ്ങാണ് തൊഴിലെങ്കിലും സംഗീതത്തോട് അതിയായ താത്പര്യമുണ്ട്. സംഗീതം അഭ്യസിച്ചിട്ടില്ല. കുട്ടിക്കാലം മുതലേ പാട്ടുപാടിയിരുന്നു. സ്കൂൾ-കോളേജ് മത്സരങ്ങളിൽ പാട്ടിന് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മലയാളം, ഹിന്ദി, ഉർദ്ദു എന്നീ ഭാഷകളിൽ മികച്ച ഗായകനാണ്. ഗസലുകളോടും താത്പര്യം ഉണ്ട്. ലഫംഗോ ബോളിവുഡ് സിങ്ങർ മത്സരത്തിൽ ഒന്നാം സമ്മാനം നേടി (397 മത്സരാർത്ഥികളാണുണ്ടായിരുന്നത്). റഫിബുക്ക് മേരി ആവാസ് സുനോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. സ്റ്റേജ് ഷോകൾ, സിനിമാ സംഗീത പരിപാടികൾ (ഹിന്ദിയും മലയാളവും), ഗസൽ കച്ചേരികൾ, സ്വതന്ത്രസംഗീത സവിധാനം, ലളിതസംഗീതത്തിൽ ഓൺലൈൻ ക്ലാസ്സുകൾ എന്നിവ നടത്തിവരുന്നു.
|
||||||