തൃപ്പൂണിത്തുറ, ഉദയമ്പേരൂർ സ്വദേശിനി. കലാഭവൻ സാബുവാണു പിതാവ്. കഴിഞ്ഞ 3 വർഷമായി തൃപ്പൂണിത്തുറ ഗിരിജാ വർമ്മയുടെ അടുത്ത് കർണാട്ടിക്കും, ഉസ്താദ് സുരുസ്വയിൽന്റെ അടുത്ത ഹിന്ദുസ്ഥാനി സംഗീതവും ശാസ്ത്രീയമായി അഭ്യസിക്കുന്നു. രണ്ടാം വർഷ എൻജ്ജിനിയറിങ്ങ് വിദ്യാർഥിയാണു ശ്രുതി. ഗാനമേളകളിൽ സജീവമായി പങ്കെടുക്കുന്നു.ശരണപുഷ്പ്പം എന്ന അയ്യപ്പ ഭക്തിഗാന ആൽബത്തിലൂടെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ രംഗപ്രവേശം. നീർച്ചാൽ എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിൽ പാടിയ ശ്രുതി നിരവധി പരസ്യങ്ങളിലും ഗാനങ്ങൾ ആലപച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ ഫെസ് ബുക്ക് കൂട്ടായ്മയിൽ നിന്നും ഉരുത്തിരുഞ്ഞ "എന്നും വായിക്കുവാൻ" എന്ന ആൽബത്തിലും പാടിയിട്ടുണ്ട്.
|
||||||