ഗായകൻ സംഗീത സംവിധായകൻ, കീബോർഡ് പ്ളെയർ, ഗിറ്റാറിസ്റ്റ്, മൃദംഗ വിദ്വാൻ, ഹാർമോണിസ്റ്റ് തുടങ്ങി എല്ലാ മേഖലകളിലും തൊട്ട മാവേലിക്കര കുറത്തിക്കാട് സ്വദേശി. 24 മണിക്കൂർ സ്വരങ്ങൾ മാത്രം പാടി ചരിത്രത്തിൽ തന്നെ ഇടം നേടിയ വ്യക്തിയാണ് ബിജു. 12 മണിക്കൂർ സ്വരസല്ലാപവും അവതരിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി 48 മണിക്കൂർ സ്വരസല്ലാപം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജു ഇപ്പോൾ. പതിനഞ്ചാം വയസിൽ സ്വന്തം കുടുംബ ദേവത മാലിമേൽ ഭഗവതിയുടെ ഭക്തിഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം. നിരവധി സ്റ്റെജ് പ്രോഗ്രാമുകൾക്ക് കീബോർഡ് വായിച്ചിട്ടുള്ള ബിജു നാടകങ്ങൾക്കും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഒ എൻ വി കുറുപ്പ് ,എഴാച്ചേരി രാമചന്ദ്രൻ,പിരപ്പൻകോട് മുരളി തുടങ്ങി നിരവധി പ്രമുഖരുടെ നാടക ഗാനങ്ങൾ ബിജു ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളുമായി നിരവധി ഹിറ്റുകൾ ബിജുവിന്റേതായിട്ടുണ്ട്. മുന്നൂറു വർഷത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ബിജു അനന്തകൃഷ്ണൻ എന്ന ഈ 41 കാരൻ. ഓച്ചിറ വേലുക്കുട്ടി,കുട്ടീശ്യരൻ,കുറത്തികാട് പരമേശ്വരൻ പിള്ള തുടങ്ങിയ ആദ്യകാല സംഗീത ആചാര്യന്മാരുടെ പിൻ തലമുറക്കാരനാണ്. അച്ഛൻ പ്രസസ്ത ഹാർമോണിസ്റ്റും പാട്ടുകാരനുമായ കുറത്തികാട് അനന്തകൃഷ്ണൻ ഭാഗവതർ. ഭാര്യ ശ്രീകല, മകൾ സായിലക്ഷ്മി
|
||||||