മലയാളത്തിന്റെ മാണിക്യക്കുയില്‍ എന്ന വിശേഷണം ചലച്ചിത്ര പിന്നണിഗായകനായ ജി വേണുഗോപാലിനു ഏറെ അനുയോജ്യം ആണ്. അദ്ദേഹത്തിന്റെ മധുരസ്വരം മലയാളികള്‍ക്കു മാത്രമല്ല തമിഴനും തെലുങ്കനും പ്രിയങ്കരമാണ്. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണദ്ദേഹം. "ചന്ദനമണിവാതിൽ", "കാണാനഴകുള്ള മാണിക്യക്കുയിലെ", "ആടടീ ആടാടടീ" എന്നീ ഗാനങ്ങൾ തന്റെ ആലാപനശൈലിയാൽ മനോഹരമാക്കി മാറ്റിയ ഗായകൻ.വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് വളരെ പ്രശംസനീയം തന്നെയാണ്. വളരെ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങൾ കൊണ്ടും മികച്ച ഗായകന്‍ എന്ന പേരെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ആലാപന ശൈലി കൊണ്ടു മാത്രം ആണ്.
1984ൽ പുറത്തിറങ്ങിയ "ഓടരുതമ്മാവാ ആളറിയാം" എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്.
കൂടുതൽ വായിക്കുക..http://www.m3db.com/node/43