ഒന്നാം മലയുടെ

 

ഒന്നാം മലയുടെ മരതകവിരിയില്
വസന്തജാലമുണര്ന്നൂ
ചായം മുക്കിവരച്ചൊരു മഴവില്
തുളുമ്പിവീണു പുണര്ന്നൂ

ആവണിപ്പാടത്തു കാറ്റുലഞ്ഞൂ
കാറ്റത്തു പൊന്നോണപ്പാട്ടുലഞ്ഞൂ
മാമല,ച്ചോലക,ളോണപ്പുടവതന്
പട്ടും കസവും ഞൊറിഞ്ഞുടുത്തൂ..

അങ്ങേച്ചെരുവില് പൂപ്പൊലി പാടാ-
അപ്സരകന്യയണഞ്ഞൂ
മേഘം നീര്ത്തിയ മേലാപ്പോളം
മോഹം പൂത്തു വിടര്ന്നൂ..

പൂത്തുമ്പി മുക്കുറ്റിക്കമ്മലിട്ടൂ
തുമ്പക്കുടത്തിനെക്കണ്ണുവച്ചൂ
ഉത്രാടരാവിന്റെ പ്രേമത്തിന് പൂനിലാ-
വിത്തിരിപ്പൂക്കളെത്തൊട്ടു നിന്നൂ..

Comments

പലപ്രാവശ്യം

പലപ്രാവശ്യം കേട്ടു.
അതിമനോഹരം.
എന്റെ അഭിനന്ദനങ്ങള്‍
നാമൂസ്,

എല്ലാവര്‍ക്കും നന്ദി, പിന്നെ ഓണാശംസകള്‍

ചാന്ദ്നി പറഞ്ഞ പോലെ അഭിനന്ദനങ്ങള്‍ക്കും സ്നേഹത്തോടെയുള്ള കൊച്ചു വിമര്‍ശനങ്ങള്‍ക്കും ഒരുപാടു നന്ദി. എല്ലാവര്‍ക്കും ഓണാശംസകള്‍.

എന്റെ കാര്യം ഇത്രേം പറഞ്ഞ നിശി യുടെ ആത്മാര്‍ത്ഥതക്കും സംഗീതത്തോടുള്ള അകമഴിഞ്ഞ പ്രതിപത്തിയെയും പറ്റി എത്ര പറഞ്ഞാലാ മതിയാവുക. ഒരു മാസം നാട്ടില്‍ അവധിക്ക് വന്ന നിശി 80 ശതമാനം സമയവും ഈണത്തിന് വേണ്ടിയാവും ചിലവഴിച്ചത്. നിശി യും കിരണ്‍ ഉം ഒക്കെ ഇതിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര ടെന്‍ഷന്‍ ഉള്ള അവസ്ഥയിലും വളരെ കൂള്‍ ആയി നിന്ന് എല്ലാം നടത്തി എടുക്കാന്‍ വേറെ ആര്‍ക്കും ഇത് പോലെ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. നിശിക്കും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരുപാടു അഭിനന്ദനങ്ങള്‍.

സന്തോഷമുള്ള ഓണം

സ്നേഹം നിറഞ്ഞ വിലയിരുത്തലുകള്‍ക്ക്‌, അഭിനന്ദനങ്ങള്‍ക്ക്‌, കുറച്ചുകൂടി മോടിയാകാമായിരുന്നു എന്ന മൃദുവിമര്‍ശനങ്ങള്‍ക്ക്‌ നന്ദി.

ഈയൊരു പ്രോജക്‍റ്റില്‍ പങ്കെടുക്കാനായത്‌ ഭാഗ്യമെന്നുതന്നെ കരുതുന്നു.

ഏതുനാട്ടില്‍ ജീവിയ്ക്കുന്നവരായാലും, ഈ വസന്തോല്‍സവകാലം മലയാളിയ്ക്ക്‌ സ്വന്തം വേരിലേയ്ക്കുള്ളൊരു തിരിച്ചുവിളി തന്നെയാണ്‌. ഓണപ്പൊലിമയുള്ള ഗാനങ്ങള്‍, കേള്‍ക്കുന്ന ഓരോ മനസ്സിലും ആ പൂവിളിയുടെ അലകളെത്തിയ്ക്കട്ടെ...
എല്ലാര്‍ക്കും സന്തോഷമുള്ള ഓണം ആശംസിയ്ക്കുന്നു
സസ്നേഹം,
ചാന്ദ്‌നി.

Murali & Urmila: Enthoru

Murali & Urmila: Enthoru kulirma pattu kettappol...Congratulations !!

Kudos to the whole team !!!

സരസ്വതിയുടെ സാരസ്യം...

എന്റെ സമയക്കുറവിൽ ഓർക്കസ്ട്രേഷൻ തീർക്കാൻ പറ്റാത്തതിൽ ഇപ്പോൽ സന്തോഷം തോന്നുന്നു. പ്രകാശ് കലക്കിക്കളഞ്ഞു!:)) മുരളി പാട്ടു വച്ച് കമ്പോസ് ചെയ്യുമ്പോൾ ഒരു കമ്പോസറുടെ പരിമിതി മനസ്സിലാകും. രചയിതാവ് എഴുതിത്തരുന്ന ഒരു വാക്കുപോലും മാറ്റാതെ രചയിതാവിൽ നിന്ന് ഇതിന്റെ സ്ട്രക്ചർ പാടിക്കേൾക്കാതെ ഇത്ര ഗംഭീരമായി ചിട്ടപ്പെടുത്തുക ഒരു എളുപ്പകാര്യമല്ല. മുരളി അതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. സരസ്വതി രാഗത്തിൽ ആ രചനയ്ക്ക് വളരെ തെളിമ വരുത്താൻ കഴിഞ്ഞു. നേരിട്ട് പറയാതെ ബിംബകൽപ്പനകളെ പകർത്തി ചാന്ദ്നി താളാത്മകതയോടും മനോഹാരിതയോടും വരച്ചിട്ട വാങ്മയ ചിത്രങ്ങൾ ഈ ഗാനത്തിന് ആകർഷകത്വം പകരുന്നു. എത്ര കേട്ടാലും മുഷിയുകയുമില്ല, വീണ്ടും കേൾക്കാനുള്ള ഒരു ത്വര ഇതിന്റെ ഓരോ റൂട്ടിലും ഒളിഞ്ഞിരിക്കുന്നു.

ഊർമ്മിളയും മനോഹരമായി പാടിയിരിക്കുന്നു. സൊക്ഷ്മമായി നിരീക്ഷിച്ചാൽ മിക്സിങ്ങിലെ ചില പ്രശ്നങ്ങളൊഴിച്ചാൽ ഈ ഗാനം എല്ലാംകൊണ്ടും വളരെ നിലവാരം പുലർത്തുന്നു. എല്ലാവർക്കും ആശംസകൾ... മുരളിയുടെ ഡെഡിക്കേഷനേയും ഈ അവസരത്തിൽ എടുത്തു പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, അവസാന നിമിഷം ഏറ്റെടുത്ത്, പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിത്തന്ന ആ താൽപ്പര്യം ഒന്നുമതി മുരളിക്ക് സംഗീതത്തോടുള്ള പ്രതിപത്തി മനസ്സിലാക്കാൻ.

വീണ്ടും ഇത്തരം സന്ദർഭങ്ങളിൽ സമയം പോലെ സംബന്ധിക്കുക, കൂടുതൽ മികച്ച സൃഷ്ടികൾ നൽകുക, എല്ലാ ആശംസകൾ ടീമിന്

സസ്നേഹം, ജി. നിശീകാന്ത്

ആഹാ...വരികൾക്കീണം പകർന്നതാണോ

ആഹാ...വരികൾക്കീണം പകർന്നതാണോ ഈ പാട്ട്.

"ആവണിപ്പാടത്തു കാറ്റുലഞ്ഞൂ
കാറ്റത്തു പൊന്നോണപ്പാട്ടുലഞ്ഞൂ
മാമല,ച്ചോലക,ളോണപ്പുടവതന്
പട്ടും കസവും ഞൊറിഞ്ഞുടുത്തൂ.." --ദ്രുതമായ ഒരീണത്തിൽ രണ്ടുമൂന്നിടത്ത് ആവർത്തിക്കുന്ന ഈ വരികളുടെ മീറ്ററിൽത്തന്നെയാണ്:

"പൂത്തുമ്പി മുക്കുറ്റിക്കമ്മലിട്ടൂ
തുമ്പക്കുടത്തിനെക്കണ്ണുവച്ചൂ
ഉത്രാടരാവിന്റെ പ്രേമത്തിന് പൂനിലാ-
വിത്തിരിപ്പൂക്കളെത്തൊട്ടു നിന്നൂ.."--എന്ന വരികളും. എങ്കിലും വ്യത്യസ്ഥമായ ഈണമാണ് മുരളി ഈ വരികൾക്കു നൽകിയിരിക്കുന്നത്. നിശിയേട്ടൻ പറഞ്ഞ കാര്യങ്ങളും കൂട്ടി വായിക്കുമ്പോൾ സംഗീതത്തോടുള്ള മുരളിയുടെ സമർപ്പണബോധം മനസ്സിലാക്കാവുന്നതേയുള്ളൂ...മുരളിയിലെ കലാകാരൻ ഇനിയും സംഗീതത്തിന്റെ നിരവധി നടക്കാവുകൾ വിജയകരമായി താണ്ടട്ടെ...എല്ലാവിധ ആശംസകളും.

പാട്ടിന്റെ ഫീൽനിലനിർത്തുന്ന ഓർക്കസ്റ്റ്രേഷൻ നിർവ്വഹിച്ച പ്രകാശിനും അഭിനന്ദനങ്ങൾ.

കവിതകളെഴുതുന്ന ചാന്ദ്നി

കവിതകളെഴുതുന്ന ചാന്ദ്നി ഗാനങ്ങളെഴുതുമ്പോൾ, ആ കൈയ്യൊതുക്കം ഗാനങ്ങളിലും കാണാൻ കഴിയുന്നു. എല്ലാവരും പറഞ്ഞിട്ടും ബാക്കിനിൽക്കുന്ന ചിലയിടങ്ങളിലേയ്ക്കു പേനയുമായി കടന്നു ചെല്ലുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്:
"ഉത്രാടരാവിന്റെ പ്രേമത്തിൻ പൂനിലാ-
വിത്തിരിപ്പൂക്കളെത്തൊട്ടു നിന്നൂ"
ഈണവും ആലാപനവും നന്നായി ഇഷ്ടപ്പെട്ടു. ഒരു നല്ല യുഗ്മഗാനം.

ഓണനിലാവ് പോലെയൊരു ഗാനം

"ആവണിപ്പാടത്തു കാറ്റുലഞ്ഞൂ
കാറ്റത്തു പൊന്നോണപ്പാട്ടുലഞ്ഞൂ"

- ഈ മനോഹര ഗാനത്തെക്കുറിച്ചും ഇങ്ങനെതന്നെ പറയാന്‍
തോന്നുന്നു. ഓണനിലാവ് പോലെ വരികള്‍ , മനോഹരമായ
സംഗിതവും, ആലാപനവും.

സരസ്വതീകടാക്ഷം :)

സരസ്വതീ കടാക്ഷം രാഗത്തിൽ മാത്രമല്ല, ഗാനരചനയിലുമുണ്ട് :)

ഓണം അടിസ്ഥാനപരമായി ഒരു അറ്റ്മോസ്‌ഫിയർ ആണെന്നുള്ള എം ടി വാസുദേവൻ നായർ നിരീക്ഷണമോർമ്മിപ്പിച്ച രചന. ഓണച്ചിന്തിലും വള്ളപ്പാട്ടിലും തിത്തിത്താരയിലും അല്ല, " ഇത്തിരിപ്പൂക്കളെത്തൊട്ടു നിൽക്കുന്ന ഉത്രാടരാവിന്റെ പ്രേമത്തിലൊ"ക്കെയാണ് ചാന്ദ്നി ഗാനന്റെ കണ്ണ്. ഓണത്തിന്റെ ഉള്ളടരുകളെ തൊടുന്ന ഇമേജറികളിലാണ് ആദ്യമുടക്കി നിന്നത്.

ആദ്യത്തെ സ്വരങ്ങളില്ലെങ്കിലും പാട്ടിനു വലിയ പ്രശ്നമൊന്നും തോന്നുന്നില്ല. രണ്ടുപേരുടേയും ആലാപനം നന്നായിട്ടുണ്ട്.

മനോഹരമായ ഒരു ഗാനം കേട്ട

മനോഹരമായ ഒരു ഗാനം കേട്ട സന്തോഷം പങ്കുവക്കുന്നു.

ചിത്രാ, ഓണത്തിന്റെ ഈ അറ്റ്മോസ്ഫിയർ ഗാനങ്ങളിലെങ്കിലും നിൽക്കുന്നതുകൊണ്ടാ ഓണമിങ്ങനെ ഒക്കെ ആണെന്ന് പുതു തലമുറ അറിയുന്നത്.

chaandini song

മേഘം നീര്ത്തിയ മേലാപ്പോളം
മോഹം പൂത്തു വിടര്ന്നൂ..good lyrics.. music did not reach the festival mood.

chaandini song

മേഘം നീര്ത്തിയ മേലാപ്പോളം
മോഹം പൂത്തു വിടര്ന്നൂ..good lyrics.. music did not reach the festival mood.