 |
ശ്രാവണ സംഗീതമേ… ശ്രാവണ സംഗീതമേ… മലയാളമണ്ണിന്റെ ഗന്ധവുമായ് വന്ന സപ്തസ്വരരാഗ പ്രതിഭാസമേ ആവണിപ്പുലർവെട്ടം തെളിയുമ്പോളെന്നും ഉണർത്തുന്ന ഗന്ധർവ്വനെവിടെ, നിന്നെ ഉയർത്തിയ ഗന്ധർവ്വനെവിടെ? എവിടേ……… ശ്രാവണസംഗീതമേ…. സംഗീതമേ……. ഏ….. ഏ……
|
 |
തമ്പിതൻ ശൃംഗാര തമ്പുരുവിൻ തന്ത്രികൾ ശ്രുതിചേർന്നു പാടുമ്പോൾ എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്രധന്യമാകുന്നൂ ഉത്രാ……ടപ്പൂനിലാവുണരുന്നൂ
|
 |
ഒറ്റപ്പിലാവിലെ കൊമ്പിൽ, കാവ്യ- കന്യക ചില്ലാട്ടം ആടുമ്പോൾ ആ മന്ദഹാസത്തിൽ പദ്മദളങ്ങൾ പരാഗമുതിരുകയായി, ഭാഷതൻ വല്ലം നിറയുകയായി
|
 |
തിരുമലതൻ കരം തഴുകിയുണർത്തിയോ- രരയന്നമേ, ആരോമലേ… നിഴലായ്, പോകുന്ന വഴി പിൻതുടർന്നെത്തും നിൻ ഗാന ചാരുതയെന്നും, ആ നിരവദ്യഭാവനയെന്നും
|
 |
അലഞൊറിയും കായൽ തീരം അവിടുണരുമേതോഗാനം മൂളും മാടപ്രാവെൻ നെഞ്ചിൽ കൂടുകൂട്ടുമ്പോൾ പൊന്നോണ വെയിലേറ്റീടാൻ, പൂത്തുമ്പി തുള്ളൽ കൂടാൻ അതിലായ് അലിയാൻ അലയായ് അലയാൻ സലിൽ നെയ്ത സംഗീതം
|
 |
രവീന്ദ്രസംഗീത സ്വരമാധുരി…… ആ….. ആ….. ആ… രവീന്ദ്രസംഗീത സ്വരമാധുരി… ഹൃദയാന്തരങ്ങളിൽ ഹംസധ്വനി…. നിത്യവസന്തമാമീണങ്ങളായ്, സപ്ത- സ്വരമാ വീണയിൽ നൃത്തമാടീ രാഗങ്ങളായ്…… മോഹങ്ങളായ്
|
 |
പറനിറയെ…. ആ… ആ…. തൂകും പൌർണ്ണമിയിൽ പറനിറയെത്തൂകും പൌർണ്ണമിയിൽ പാഴിരുൾ തറവാടിൻ മുന്നിൽ ആരോ കമഴ്തിവച്ചൊരോട്ടുരുളിപോലെ ആവണിത്തിങ്കളുദിക്കേ നിറകണ്ണുമായി ഞാൻ കാത്തു നിൽപ്പൂ , നീ പറയാതെ പോയതിൻ പരിഭവത്തിൽ, തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ
|
| |
സ്മൃതിതൻ സ്വർണ്ണമന്ദാരമലരുകൾ വിരിയും വർണ്ണ സ്വപ്നങ്ങൾ ചൊരിയുമൊ- രിരവിൽ നൃത്തമാടുന്നു മനസിലെ മായാവാർമയൂരങ്ങളനുപദ മളിനിരശ്രുതിയിടുമനുപമവനികയി- ലൊരുചെറുകുളിരലതഴുകിടുമസുലഭ സുഖകരലഹരിയിലിവിടിനിയെഴുതുക- യാണുഞാൻ, പാടിടാം, അമൃതസുകൃത വേദിയിൽ, നീ വരൂ, ശാരികേ…… വധുവായ്… |
Comments
Gambeeramall, Athigambeeram
Wow........ enthu parayanamennariyilla.......
Gambeeramalla, Athigambeeram....
Congrats all Eenam Team
Keep it up!
ഗംഭീരം
ഇത്രയും ഗംഭീരമായ ഒരു ഗാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.
ലെജൻഡുകളുടെ ആത്മാവിനെ ആവാഹിച്ച സൃഷ്ടി !
ഒരു രക്ഷയുമില്ലാത്ത സൃഷ്ടിതന്നെ അണ്ണന്മാരേ.. കൊടുകൈ... !
ഈണങ്ങളുടെ സെലക്ഷൻ അപാരം...വരികളും ഓർക്കസ്റ്റ്രേഷനും അപാരമായ ഒരു സുരതാവേഗത്തിലിഴുകുന്നതിന്റെ സുഖം ഇതാണ് ! എം.ജിയുടെ കദനകുതൂഹലവും രവീന്ദ്രന്റെ സിന്ദുഭൈരവിയും പുത്തഞ്ചേരിയുടെ പാഴിരുൾത്തറവാടും... ഓരോ സംഗീതസംവിധായകന്റെയും ഓരോ കവിയുടെയും ആത്മാവു കാണാം പീസുകളിലെല്ലാം... വരികളിലും..സംഗീതത്തിലുമതേ ! പാട്ടുകാരനും സൂപ്പറാക്കി
Hats off to all of to you guys !
സന്തോഷം
വളരെ അപൂർവ്വമായ രചനയും സംഗീതവും.പാടിയ രജേഷ് രാമന് അഭിനന്ദനങ്ങൾ.
shrdAvaNa sangeetham
kalakki ! a wonderful Ragamalika, rendered very beautifully. vaLare albhuthamAyoru anubhavamaayirunnu! abhinandhanangaL ! - K.Balaji
Abhinandanangal
Lyrics : WONDERFUL
Music : GREAT
Singing : SUPER
Special Attraction : Links of GREAT Musicians in Lyrics
Bests of Best Wishes
Oru Eliya Aaraadhakan
THANKACHEN THEOPPIL
Duabi
+ 971 50 7163192
സ്നേഹപൂര്‍വ്വം ഈണത്തിന്
ഈണത്തിന്
മലയാളക്കരയുടെ അനുഗ്രഹം എക്കാലവും ഉണ്ടാവും .........
ഈനല്ലകാര്യം ചെയ്യുന്നതിലൂടെ ഈണം ഒരു ചരിത്രം കുറിച്ചു.....
എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു........
സ്നേഹപൂര്‍വ്വം സന്തോഷ് നാരായണന്‍ 0097466904894
എന്ത് പറയണം എന്നറിയില്ല . അതി
എന്ത് പറയണം എന്നറിയില്ല . അതി മനോഹരം. രചനയും സംഗീതവും പാടിയതും അത് പോലെ orchestration എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ് . എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം .
രാജേഷ് വളരെ ഹൃദയ സ്പര്‍ശിയായി പാടി.
എന്‍. രാജ്
യു. എസ്.