കനവിലെന്റെ കരൾ കവർന്നൊരഴകേ...
നിനവിൽ വന്നു കുളിർ പകർന്ന കവിതേ...
ഇരുൾ പടർന്ന വഴികളിൽ...
ഒരു നിലാവിൻ തിരിയുമായ്
പോരുമോ നീ എന്റെ കൂടെ
പാരിജാത മലരേ... മലരേ...
ചാരു തീര സുമങ്ങൾ പൊഴിയും
നവ്യരാഗ സുഗന്ധം പുൽകി
നാമിരുന്ന നിളാ...പുളിനങ്ങൾ
ഇന്നു മുന്നിൽ തെളിയുമ്പോൾ
നിന്റെയമൃത സ്വരങ്....ങൾ തുളുമ്പിയ
ഗാനചഷകം നീ തരില്ലേ..?
എനിക്കായ് നീ തരില്ലേ?
എന്റെ പ്രണയ പരാഗവുമേന്തി
സ്വപ്നവേഗ രഥങ്ങളിലേറി
ഞാനയച്ച നിശാ..ശലഭങ്ങൾ
വന്നുമുട്ടി വിളിക്കുമ്പോൾ
ആ മൃദുഹാസ വസന്ത മധുരം
നുകരാൻ അനുവദിക്കില്ലേ?
എന്നും അനുവദിക്കില്ലേ?
------------------------------------------------------------
Kanavilente karal kavarnnorazhake....
ninavil vannu kulir pakarnna kavithe....
irul padarnna vazhikalil....
oru nilaavin thiriyumaay
porumo nee ente koode
paarijaatha malare.... malare....
Chaaru theera sumangal pozhiyum
navyaraaga sugandham pulki
naamirunna nilaa... pulinangal
innu munnil theliyumpol
ninteyamrutha swarang...ngal thulumpiya
gaanachashakam nee tharille....?
enikkaay nee tharille?
Ente pranaya paraagavumenthi
swapnavega rathangalileri
njaanayacha nishaa....shalabhangal
vannu mutti vilikkumpol
aa mruduhaasa vasantha madhuram
nukaraan anuvadikkille....?
ennum anuvadikkille?
Comments
awsmm
Good voice and beautiful song... Congooooo!!!
നവീനിച്ചായനും ഇച്ചായത്തീം
തകർത്തിട്ടുണ്ട്..നല്ല പാട്ട്..ജിജോയേ..ഭീകർ..!