വസന്തകാല രഥമേറിവന്നല്ലോ

Orchestration: 
ജിൻസ്

വസന്തകാല രഥമേറിവന്നല്ലോ പൊന്നോണം
വസുന്ധര തൻ മനതാരിൽ തെളിയുന്നു പൊൻ ദീപം
ഹൃദയാങ്കണത്തിൽ പൂക്കളമൊരുക്കാൻ
ഉണരുക നീയെൻ പ്രിയസഖിയേ

ശ്രാവണമാസത്തിൻ ശാലീനതകളിൽ
താരകപ്പൂവുകൾ കോർത്തൊരു മാല്യം
ചാരുമനോഹരീ, നിന്റെ കാർവേണിയിൽ
സാദരം ചൂടിക്കാൻ ഞാനൊരുങ്ങുമ്പോൾ
നാണം കവിളത്തു പൂവിട്ടുവോ
രാഗം ചൊടികളിൽ ശ്രുതിയിട്ടുവോ

സാഗര സീമയിൽ സായന്തനങ്ങളിൽ
ശീതള ചന്ദനം ചാർത്തിടും കാലം
ദേവമനോഹരീ, നിൻ‌തിരു നെറ്റിയിൽ
മാധവ സന്ധ്യകൾ കുങ്കുമം തൊടുമ്പോൾ
മോഹം മറയത്ത് കതിരിട്ടുവോ
മേഘം
 

Comments

Very good composition and

Very good composition and lyrics..The tune is really good...

Great job

a lovely song .music and lyrics really good ,look forward to hear more from you

Thanks for the comments. If

Thanks for the comments.

If you feel to listen some of my works please search in devaragam.com (deepu k nair hits).

Warm regards,

deepu k nair

nice tune

nice tune...especially the starting portion is nice...
best wishes
meena.

nalla lyrics

Hi Deepu brilliant lyrics - congratulations

Thanks Unni for your

Thanks Unni for your comments.

regards,
deepu