മൗനമലിയും നേരം

മൗനമലിയും നേരം , മനസ്സിന്റെ മർമ്മരം
തരള  മധുര  ഗാനം , അനുരാഗ  മന്ത്രണം
ഒഴുകുമെന്‍  പാട്ടിൽ  അലകളായ്  നീ
അരികെയെന്‍  കാതില്‍ അലസമായിനി
പറയുമോ... മനമോതും സമ്മതം?
 
പൊന്നോണമായ് നീ  വന്ന  നാൾ
പൂവാടിയിൽ  വെയിലുതിര്‍ന്ന  നാൾ
സുരഭില  മലരായ്  നിന്‍  ചൊടികളിൽ  വിടരാന്‍
കുളിർ  പകരുമെന്‍  മോഹം  മിഴികളിലലിയാൻ
പകരുമോ...  ഒരു  പ്രണയ  ചുംബനം ?
 
പൂക്കാലമായ്‌  നിന്‍  മേനിയിൽ
പൂമ്പാറ്റകൾ  തേന്‍  നുകര്‍ന്ന  നാൾ
നിറമെഴുതിയ വാനം  വരവേല്‍ക്കുകയായ്
വരമരുളിയ രാവും  എതിരേല്‍ക്കുകയായ്
ചൊരിയുമോ... ഒരു  സ്നേഹ സാന്ത്വനം?

Comments

മൗനമലിയും

പൊന്നോണമായ് നീ വന്ന നാൾ nice

Enjoyed the song very much

I enjoyed listening to the song...Great lyrics and singing..There is something magical to the song..Proud of you Rahul...

Beautiful song,voice of

Beautiful song,voice of Rajesh, good work Rahul, keep writing more GBU team.

Assalaayittundu!!!

Ee paattu ente favorite aanu ee varshathe album il.. Valare bhangiyaayi cheydhittundu.. Ee Paattinte ella kaaryangalum enikku valare ishtamaayi.. Composition, Lyrics, Orchestration (choice of instruments was great), Singing.. Ellaam valare bhangiyaayi.. All the very best and a Very Happy Onam! :)