ഞാൻ ദിവ്യ മേനോൻ, കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരാണു സ്വദേശം, പക്ഷേ ഇപ്പോ ചീനവലകളുടെ നാടായ കൊച്ചിയിൽ താമസം. ബികോം ബിരുദത്തിനുശേഷം ഫാഷൻ ഡിസൈനിംഗിൽ പി ജി ഡിപ്ലോമ എന്നിവയൊക്കെയാണെന്റെ വിദ്യാഭ്യാസം. സംഗീതത്തിൽ മാത്രമല്ല പെയിന്റിംഗിലും വസ്ത്രാലങ്കാരത്തിലും ഒരു പോലെ താത്പര്യം. എന്നിരിക്കിലും സംഗീതം അത് കർണ്ണാടിക്കോ, ഹിന്ദുസ്ഥാനിയോ മെലഡിയായ സിനിമാ സംഗീതമോ ഒക്കെയായായും അതിനോടൊക്കെ എനിക്ക് മൗനാനുരാഗം.
കഴിഞ്ഞ ഏഴുവർഷമായി കർണ്ണാടകസംഗീതവും ഒരു വർഷമായി ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നു. കൈരളി ടിവിയുടെ വി-ചാനലിൽ ഗാനമേള എന്നൊരു പരിപാടി കഴിഞ്ഞ 2 വർഷമായി അവതരിപ്പിക്കുന്നു. ഉയർന്നു വരുന്ന ഗായകർക്ക് ഗാനമേള ഒരു നല്ല പ്ലാറ്റ് ഫോം തന്നെയാണ്. സുപ്രസിദ്ധ പിന്നണിഗായകൻ വിനീത് ശ്രീനിവാസൻ പുറത്തിറക്കിയ കോഫി@ എം ജി റോഡെന്ന ആൽബത്തിൽ അദ്ദേഹത്തോടൊപ്പം പാടാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്..!
Comments
റേഡിയോ വില്‍ കുറച്ചേ
റേഡിയോ വില്‍ കുറച്ചേ കേട്ടുള്ളൂ ,എന്നാലും കേട്ടതു വെച്ച് അന്വേഷിച്ചു ഇറങ്ങിയതാണ് ,ദിവ്യയുടെ ശബ്ദം ആണ് ആദ്യം ഇവിടെ എത്തിച്ചത് ,പിന്നെ നിശികാന്തിന്റെ വരികളും ,ലോലമായ ബഹു വിഹ്രി യുടെ സംഗീതവും ,അതിനു ജീവന് നല്കിയ ദിവ്യയുടെ ശബ്ദവും എല്ലാം വീണ്ടും കേട്ടപ്പോള്‍ നിങ്ങളെ വെറുതെ വിട്ടാല്‍ പറ്റില്ല എന്ന് തിരുമാനിച്ചു ഒരു നല്ല ഗാനം കേള്പിച്ചതല്ലേ , ഇരിക്കട്ടെ നിങ്ങള്‍കും എന്റെ സന്തോഷത്തിന്റെ പങ്കു ഈ വാക്കുകളിലുടെ ..തത്കാലം അത്രേ ഉള്ളു ....മറുനാട്ടിലെ മലയാളിക്ക് ഓണത്തിന് വേറെ എന്ത് വേണം .... great team work & uve given the right feel thru ur voice