പൂക്കളം തീർക്കുവാൻ

പൂക്കളം തീർക്കുവാൻ
Trivia: 

സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഗണേശ് ഓലിക്കര ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചത് തിരുവനന്തപുരത്ത്. ഈ ഗാനത്തിനു പശ്ചാത്തലസംഗീതം നിർവ്വഹിച്ച ആൾ ഇൻഡ്യാ റേഡിയോയിലെ ഏ പ്ലസ് ഗ്രേഡ് ആർട്ടിസ്റ്റും യുവ കർണ്ണാട്ടിക് ക്ലാസിക്കൽ ഗായകനുമായ എസ്. നവീൻ തന്നെയാണ് ഈ ഗാനം ആലപിച്ചത്. നവീൻ തന്നെ പന്തളത്ത് സ്വന്തം സ്റ്റുഡിയോയിൽ മിക്സിങ്ങും നിർവ്വഹിച്ചു.

പൂക്കളം തീർക്കുവാൻ പൂതേടി നമ്മളാ
തൊടിയിൽ നടന്നത് ഓർമ്മയുണ്ടോ
പുത്തനുടുപ്പും പാവയുമായ് നമ്മൾ
തുള്ളിക്കളിച്ചതും ഓർമ്മയുണ്ടോ
ഒരുമിച്ചൊരൂഞ്ഞാൽ പാട്ടിന്റെയീണത്തിൽ
പൂമാനം തൊട്ടതും ഓർമ്മയുണ്ടോ.
നിനക്കോർമ്മയുണ്ടോ…..(പൂക്കളം തീർക്കുവാൻ)

പൂവിതൾ കൊണ്ടൊരു പൊട്ടുതൊട്ടു, നിന്റെ
പൂങ്കവിൾ നുള്ളിയതോർമ്മയുണ്ടോ
ഉത്രാടരാത്രിയിൽ തെക്കിനിത്തിണ്ണയിൽ
നിഴലായ് നിന്നതും ഓർമ്മയുണ്ടോ
അറിയാതെ അറിയാതെ ആത്മാവിലാദ്യത്തെ
അടയാളമർപ്പിച്ചതോർമ്മയുണ്ടോ..
നിനക്കോർമ്മയുണ്ടോ…(പൂക്കളം തീർക്കുവാൻ)

പുലരിയിൽ പുഞ്ചിരിപ്പൊയ്കയിൽ നീയൊരു
പൂവായ് വിരിഞ്ഞതും ഓർമ്മയുണ്ടോ
പൂവിളി മാഞ്ഞപ്പോൾ പൂക്കളം മാഞ്ഞപ്പോൾ
പൂമിഴി തൂവിയതോർമ്മയുണ്ടോ
ഇനിയും വരാമെന്ന വാക്കിനാൽ ഞാൻ നിന്റെ
മിഴിനീർ തുടച്ചതും ഓർമ്മയുണ്ടോ…
നിനക്കോർമ്മയുണ്ടോ..(പൂക്കളം തീർക്കുവാൻ)

Comments

love your singing

love your singing naveen..bhava gaayakan thanne.

Congrats and congrats after a

Congrats and congrats after a long time a song without Adipoli ochappadu music. yr SONGS ;MEANING AFTER ALL HEART TOUCHING SOFT MUSIC AND THE SINGER VOICE ALL R GREAT AND NOSTALGIC REALLY BRING BACK THE OLD(GOLD) DAYS. THANK U ALL FOR THIS FANTASTIC WORK.

Excellent! Congrats Vijesh &

Excellent! Congrats Vijesh & Naveen