തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
തിരനോക്കും ഹരിതവസന്തം പൂപ്പടകൂട്ടുകയായ്
മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും
നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൂപ്പടകൂടുകയായ്
തുമ്പിപ്പാട്ടിന്നീണം തുള്ളിത്തൂവുമ്പോൾ
വരമഞ്ഞൾ തേച്ചുകുളിച്ചുവരുന്നൂ പുലർകാലം
ഉപ്പേരി വറുത്തുകൊറിക്കാം കളിമാവുകുഴച്ചതുരുട്ടാം
തിരുമൂലച്ചക്കരയിട്ടുവരട്ടിയൊരുക്കീടാം
കദനങ്ങൾക്കവധികൊടുത്തീ ഹൃദയങ്ങൾ കൂട്ടിച്ചേർക്കാം
എവിടാകിലുമൊന്നായ്ച്ചേർന്നില വെട്ടിനിരത്തീടാം, ഓണ-
സ്സദ്യവിളമ്പീടാം
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൊൻചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ്
ഓലേഞ്ഞാലികളൂഞ്ഞാലാടിപ്പാടുമ്പോൾ
തുമ്പപ്പൂവിശറിയുമായ്ക്കാറ്റീവഴി വന്നേപോയ്
മുടിയാടും കാവുകൾ കാണാം കുമ്മാട്ടിക്കൂത്തിനു പോകാം
തലമുറകൾ വിതച്ചൊരു പുഞ്ചപ്പാടം കൊയ്തീടാം
മറവിമായ്ക്കുമീ ചിത്രങ്ങൾ ….. ആ…… ആ……
മറവിമായ്ക്കുമീ ചിത്രങ്ങൾ മനതാരിൽ ചേർത്തീടാം
മധുരിക്കും നാളുകളെത്തിരുമുറ്റത്തെതിരേറ്റാം, പൂ-
വേ പൊലിപാടീടാം
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൊൻചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ്
മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും
നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ..
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൂപ്പടകൂടുകയായ്…
Comments
Good Team Work...And a real
Good Team Work...And a real treat for the occasion of Onam..Congrats to the whole team of "Eanam"