പത്തുദിക്കും തങ്കലാക്കി നിൽപ്പവനെ കൈതൊഴുന്നേൻ (2)
തെയ്തെയ് തകതോം തിത്തകതോം
തീയതിത്തോം തിത്തോം തകതോം
തെയ് തകതക തെയ് തകതക
തക തക തക തെയ് താരോ, തക തക തക തെയ് താരോ
തക തക തക തെയ് താരോ... തെയ് താരോ
ഒരു നല്ല പൂ പാട്ടുമായി വരൂ പൂത്തുമ്പീ
മലയാളക്കരയാകെ പൂവണിയാൻ നേരമായ്...
മഴ മേഘം അകലവേ, പൂമാനം തെളിയവേ
പൂഞ്ചോലകൾ മൊഴിയുന്നു
പൊന്നോണം....വന്നേ പൊന്നോണം...
മഴയുടെ ശ്രുതി മായവേ, പൂവിളിയും ഉയരവേ...
പാൽച്ചിരിയാൽ മാടി വിളിക്കും തുമ്പ പൂവേ...
പുലരൊളി പൂ വിതറവേ തൂമലരായ് പൊഴിയവേ,
കളമൊഴിയാല് മൂളി ഉണർത്തും കുഞ്ഞി കാറ്റേ...
മഴയുടെ ശ്രുതി മായവേ, പുലരൊളി പൂ വിതറവേ
പൂങ്കുയിലുകൾ പാടുന്നു പൊന്നോണം....
വന്നേ വന്നേ വന്നേ പൊന്നോണം...
കിളിയുടെ മൊഴി തേടവേ... കാറ്റലയും പാടവേ
കാതരയായ് ഓടി ഒളിക്കും തുമ്പി പെണ്ണേ
പുഴയുടെ ചിരി കാണവേ, പൂന്തിരയും ആടവേ
തേനൊലിയാൽ പാടി പുൽകും പുല്ലാംകുഴലേ
കിളിയുടെ മൊഴി തേടവേ... പുഴയുടെ ചിരി കാണവേ...
പൂമ്പാറ്റകൾ മൂളുന്നു... പൊന്നോണം....
വന്നേ വന്നേ വന്നേ പൊന്നോണം...
Comments
തക തക തക @ തിരുവോണം..!
ഗംഭീരം!! ഗംഭീരം!!
യുവത്വത്തിന്റെ പ്രസരിപ്പും, ഓണത്തിന്റെ ഉത്സവച്ഛായയും, സന്തോഷവും, ആവേശവും എല്ലാമാവാഹിച്ചുകൊണ്ട് ഈ ഓണവള്ളം ഗാനരൂപത്തിൽ അഞ്ചരമിനിറ്റുകൊണ്ട് സംഗീതാസ്വാദകന്റെ ഹൃദയത്തിലേക്കാണു തുഴഞ്ഞ് കയറുന്നത് ! ഗാനത്തിലുടനീളം കാണുന്ന ആ പോസറ്റീവ് എനർജ്ജി കേൾവിക്കാരനിൽ ഓണത്തിന്റെ യഥാർത്ഥ സ്പിരിറ്റ് അനുഭവവേദ്യമാക്കാൻ ഉതകുന്നതാണു. ഓണത്തിനു മാവേലി നാട് സന്ദർശിക്കാൻ വരുമെന്നാണല്ലോ സങ്കല്‍പ്പം, എന്നാൽ ഓണമൊക്കെ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ ശേഷമായാലും ഈ ഗാനം പ്ലേ ചെയ്ത് മാവേലിയെ നാട്ടിലേക്ക് ഓടിയെത്തിക്കാനുതകുന്ന തരം പവർപേക്ക്ഡ് ഐറ്റം ആണ് ഇത് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. :) തകർപ്പൻ സോങ്ങ്...!
തെറ്റുകുറ്റങ്ങൾ കാര്യമായി ഒന്നും പറയാനില്ല. ഉണ്ണിയുടെ ശബ്ദവും ഗാനാലാപനവും പതിവുപോലെ ലളിതവും മധുരതരവും. എങ്കിലും, “പൂഞ്ചോലകൾ മൊഴിയുന്നു...” എന്ന വരിയിൽ ഫീൽ ചെയ്യുന്ന ആ ചെറിയ സ്ട്രൈയ്ൻ ഫീൽ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. കാരണം, സമാനമായി അനുപല്ലവിയിലും ചരണത്തിലും ഉണ്ടായിരുന്ന “പൂങ്കുയിലുകൾ പാടുന്നു..”, “പൂമ്പാറ്റകൾ മൂളുന്നു..” തുടങ്ങിയ ഭാഗങ്ങൾ ഭംഗിയായി പാടിയിട്ടും ഉണ്ട്.
“പത്തുദിക്കും തങ്കലാക്കി..” എന്നുള്ളത് “പത്തുദിക്കും തൊങ്കലാക്കി/പൊങ്കലാക്കി..” എന്നോമറ്റോ ആണു എല്ല്ലായിടത്തും പാടിയിട്ടുള്ളത് / കേൾക്കുന്നത്. ഇത് അശ്രദ്ധയോ, ഏതാണു ശരി എന്നറിയാത്ത കൺഫ്യൂഷനോ കൊണ്ടായിരിക്കാം എന്ന് കരുതുകയാണു. അതും ശ്രദ്ധിക്കണമായിരുന്നു. വേറെ പ്രത്യേകിച്ച് ഒന്നും നെഗറ്റീവ് ആയി പറയാനില്ല.
ഇനി അല്പം പേഴ്സണൽ അനുഭവങ്ങൾ പറയട്ടെ. ഇത്തവണത്തെ എന്റെ തിരുവോണ ദിനം രാവിലെ മുതൽ ഉച്ചക്ക് സദ്യ ഉണ്ണുന്ന സമയം വരെ ഈ അൽബം സോങ്ങ്സ് (10 എണ്ണം) ബേക്ക്ഗ്ഗ്രൗണ്ടിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. പത്തോളം ഗസ്റ്റും ഇത്തവണ ഷാർജ്ജയിലെ ഫ്ലാറ്റിൽ ഓണദിനം ഉണ്ടായിരുന്നു. എല്ല്ലാവരും എല്ലാ സോങ്ങും കേട്ടു, പലർക്കും പല സോങ്ങ്സും അവരുടെ ഫേവ്രേറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. എന്നാൽ എല്ലാവർക്കും കോമൺ ആയി ഇഷ്ടപ്പെട്ട ഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗാനങ്ങളിലൊന്ന് ഇതായിരുന്നു. പ്രത്യേകിച്ച് എന്റെ സമപ്രായക്കാരായ ചെറുപ്പക്കാരുടെ ഇഷ്ടങ്ങളിൽ. ഞങ്ങൾ കുറേ പേർ ഡാൻസൊക്കെയായിരുന്നു “തകതകതക തൈതാരോ തകതക തക തൈതാരോ... തക തക തക തൈതാരോ തൈതാരോ...” ഈ ഭാഗങ്ങളിൽ. എല്ലാവർക്കും പരാതി എന്താന്ന് വച്ചാൽ, "തകതക തക തൈതാരോ..” യുടെ [ 0:48 to 1:07 ] ഈ ഭാഗം വേഗം തീർന്നുപോയി എന്നതാണു. :) ഒരു 2-3 തവണ അത് നീട്ടിക്കിട്ടിയിരുന്നെങ്കിൽ അല്പം കൂടി ഡാൻസ് ചെയ്യാമായിരുന്നു. പിന്നെ ഗാനം തീരുന്ന [5:00 to 5:30 ] ഉം ഒരു ഗംഭീര ക്ലൈമാക്സ് ഈ സോങ്ങിനു സമ്മാനിച്ചു.
ഏതായാലും ഓണസദ്യയൊക്കെ ഉണ്ട് വിശ്രമിക്കുമ്പോഴാണു സർപ്രൈസ് ആയി ഈ ഗാനത്തിലെ വരികളെഴുതിയ രാഹുൽ സോമൻ “ഓണാശംസകൾ“ അറിയിക്കാനായി വിളിച്ചത്. ആദ്യമായാണു രാഹുലിനോട് സംസാരിക്കുന്നത്. ഈ ഗാനത്തെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം ഞാൻ ലിറിസിസ്റ്റുമായി ഷേർചെയ്യുന്നതിനിടെ ഭാര്യയുടെ വക ഒരു കമന്റ് “ഇപ്പോൾ ഇത് എന്റെ അപ്രിയഗാനങ്ങളിൽ ഒന്നാമത്തെത് ആയിട്ടുണ്ട്..” ഞാൻ ചോദിച്ചു “അതെന്താ?”. മറുപടി ഞാൻ ലിറിസിസ്റ്റിനോട് പറഞ്ഞോളാം ഫോൺ ഇങ്ങ് തരൂ..! അവൾ പറഞ്ഞ പരാതിയിലെ മെയിൻ പോയിന്റ് “ഈ പാട്ടും ഇട്ട് ഇത്രനേരവും ഇവന്മാർ ഡാൻസായിരുന്നു.... ഏട്ടന്റെ ഡാൻസ് 6 മാസം പ്രായമുള്ള കൊച്ചിനെയും കൈയ്യിൽ പിടിച്ചോണ്ടാണു... മോള് അപ്പോ ചിരിക്കുന്നൊക്കെ ഉണ്ടേലും ഇവന്മാരുടെ ഓണത്തിന്റെ ആവേശത്തിൽ അതിനു വല്ലതും പറ്റുമോ എന്നായിരുന്നു എന്റെ പേടി...!”. അങ്ങിനെ പേടിപ്പിക്കാൻ ഈ ഗാനം കാരണമായതാണത്രേ അവൾക്ക് ഈ ഗാനം അപ്രിയമാകാൻ കാരണം... :) വേറെ പ്രത്യേകിച്ച് റീസൺ ഒന്നും നഹി നഹി :) എന്തായാലും ഈണം 2011 ലെ എല്ലാ സോങ്ങും ആസ്വദിച്ചു.. ഈ ഗാനം സ്പെഷ്യൽ ഇഷ്ടങ്ങളുടെ പട്ടികയിൽ ഇടവും പിടിച്ചു....
ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ... ; എന്നെങ്കിലും ഒരിക്കൽ ഈ സോങ്ങ് അതിമനോഹരമായി വിഷ്വലൈസ് ചെയ്ത് ചാനലുകളിൽ കാണാനിടയാകട്ടെ എന്ന പ്രാർത്ഥനകളോടെ...
~Abhilash
ഒരു നല്ല പാട്ട്
ഇത്രയും നല്ലൊരു ഓണപ്പാട്ട് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല
ഇപ്പോൾ തന്നെ പലയാവർത്തി കേട്ടു കഴിഞ്ഞു ഈ പാട്ട്
ആദ്യത്തെ വഞ്ചിപ്പാട്ടും അവസാനത്തെ പഞ്ചാരിമേളവും ഈ പാട്ടിനെ കൂടുതൽ മനസ്സിനോടടുപ്പിക്കുന്നു ..
അണിയര്യിലെ എല്ലാവർക്കും അഭിന്ദനങ്ങൾ
ഒരു നല്ല പാട്ട്
ഇത്രയും നല്ലൊരു ഓണപ്പാട്ട് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല
ഇപ്പോൾ തന്നെ പലയാവർത്തി കേട്ടു കഴിഞ്ഞു ഈ പാട്ട്
ആദ്യത്തെ വഞ്ചിപ്പാട്ടും അവസാനത്തെ പഞ്ചാരിമേളവും ഈ പാട്ടിനെ കൂടുതൽ മനസ്സിനോടടുപ്പിക്കുന്നു ..
അണിയര്യിലെ എല്ലാവർക്കും അഭിന്ദനങ്ങൾ
good work rahul &
good work rahul & team...!
sheela, doha
eenathile ela pattum
eenathile ela pattum kettu..........
puthumayude oru gandam.........
ee pattil niranjirikkunnu.........
manoharamaya alapanam
ഈ പാട്ട് ഇഷ്ടമായി ഉണ്ണി,
ഈ പാട്ട് ഇഷ്ടമായി ഉണ്ണി, രാഹുല്‍, സിബു,സുശാന്ത്,അജീഷ്. നല്ല ടീം വര്‍ക്ക്. അഭിനദനങ്ങള്‍.എല്ലാവര്‍ക്കും ഓണാശംസകള്‍ :)
എല്ലാവർക്കും അഭിനന്ദനങ്ങൾ...
ഒരു ഓണത്തിന്റെ എല്ലാ കെട്ടും മട്ടുമായി അണിഞ്ഞിറങ്ങിയ ഗാനം. വള്ളപ്പാട്ടിന്റെ തുടക്കം തന്നെ അസ്വാദകനെ നൊടിയിടയിൽ ഓണത്തിലേക്കെത്തിക്കുന്നു. പതിവിൽ നിന്നും വ്യതിരിക്തമായ സംഗീത ശൈലി. ഒരു പക്ഷേ യാഥാസ്ഥിതികരുടെ മുഖം ചുളിപ്പിച്ചേക്കാവുന്ന പാശ്ചാത്യ ആലാപന ശൈലിയിലൂടെ കടന്നുപോകുന്ന പല്ലവിയുടെ ആദ്യപാദാവസാനം 'വരൂ പൂത്തുമ്പീ...' പക്ഷേ, രണ്ടാം ശ്രവണത്തിൽ ഇഷ്ടപ്പെടുത്തുന്ന, വീണ്ടും കേൾക്കാൻ ശ്രോതാവിനെ പ്രേരിപ്പിക്കുന്ന തലത്തിലേക്കുയർന്ന് പാട്ടൊന്നു കേട്ടുകഴിയുമ്പോൾ 'വരൂ പൂത്തുമ്പി' നാവിൽ തത്തിക്കളിപ്പിക്കുന്ന ഒരു മാന്ത്രിക ജാലം പോലെ പാശ്ചാത്യ പൗരസ്ത്യ സംഗീത സങ്കേതങ്ങളെ അനുഭവദേദ്യമാക്കിയ, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച്, പ്രത്യേകിച്ച് അനുപല്ലവി - ചരണങ്ങളിൽ സാധാരണ തത്വങ്ങളിൽ നിന്നു വ്യത്യസ്തമായി അവസാന പാദം ആദ്യപാദത്തിന്റെ താരസ്ഥായിലുള്ള ആവർത്തനമാക്കി ഒരു പുതിയ രീതി പരീക്ഷിക്കുകകൂടിച്ചെയ്ത് ഈ ഗാനത്തിൽ തന്റെ കൈമുദ്രചാർത്തിയ ഉണ്ണിയുടെ സംഗീതത്തിന് ആദ്യാഭിനന്ദനങ്ങൾ.
എന്താണോ ഓണം, അതിനെയെല്ലാം അഞ്ചുമിനിറ്റിൽ പശ്ചാത്തലത്തിൽ ഒരു ചിത്രം വരച്ചിട്ട സിബുവിന്റെ പശ്ചാത്തല സംഗീതത്തിനും അഭിനന്ദനങ്ങൾ. രാഹുലിന്റെ മനോഹരമായ ലളിതാവിഷ്കാരത്തിനും അഭിനന്ദനങ്ങൾ. കൽപ്പനകളും ഭാവനകളും അന്തരീക്ഷം സൃഷ്ടിക്കണം. അല്ലെങ്കിൽ ആ രചനയ്ക്ക് അർത്ഥമില്ലാതെ പോകും. ഇവിടെ രാഹുൽ ആ ഉദ്യമത്തിൽ നന്നായി സംഭാവന നൽകിയിരിക്കുന്നു.
ചടുലമായ സംഗീതവും ഗംഭീരമായ പശ്ചാത്തലവും ഇണങ്ങിയ രചനയും ഉണ്ണിയുടെ ഭാവസാന്ദ്രമായ ആലാപനവും കൂടിയായപ്പോൾ അത് നല്ലൊരു ഓണവിരുന്നായി. അജീഷും സുശാന്തും കോറസിൽ ഒട്ടും വിട്ടുകൊടുക്കുന്നില്ല. തകർത്തു കളഞ്ഞു!!!
എല്ലാവർക്കും അഭിനന്ദനങ്ങൾ... ഈ നിങ്ങളുടെ കൂട്ടായ്മയ്ക്ക്, ഈ പരസ്പരധാരണയ്ക്ക്, ഈ അർപ്പണ മനോഭാവത്തിന്... ഇനിയും നിങ്ങളിൽ നിന്നും മേന്മയാർന്ന സംഗീതം പിറക്കട്ടേയെന്ന് ആശംസിക്കുന്നു....
സസ്നേഹം, ജി. നിശീകാന്ത്
ഒരു നല്ല ടീംവർക്ക്
ആറന്മുളത്തേവരുടെ വഞ്ചിപ്പാട്ടിന്റെ വരികളോടെയുള്ള തുടക്കം ഗംഭീരമായി...പങ്കായങ്ങൾ വെള്ളത്തിൽ ഉണ്ടാക്കുന്ന ശബ്ദമൊക്കെ ആസ്വാദ്യകരമായിത്തോന്നി.... വരികളിൽ ഓണത്തിന്റേതായ ഒരു "പൂവനം" തീർത്തിരിക്കുന്നൂ രാഹുൽ. "പൂമാനം തെളിയവേ" എന്ന് ഉണ്ണി പാടുമ്പോൾ ആകാശം താനേ തെളിഞ്ഞുവരുന്ന ഒരു ഫീൽ ഉണ്ടാവുന്നു. മികച്ച ഓർക്കസ്റ്റ്രേഷൻ പാട്ടിന്റെ ഭംഗി കൂട്ടുന്നു....ഒരു നല്ല ടീംവർക്ക്.....അഭിനന്ദനങ്ങൾ.....
വരികൾ എഴുതിയിട്ടിരിക്കുന്നതിൽ "പാൽരിയാൽ" എന്നത് "പാൽച്ചിരിയാൽ" എന്നു മാറ്റുക.
തക തക തക തെയ് താരോ... തെയ് താരോ
തുടക്കത്തിലുള്ള "തക തക തക തെയ് താരോ" പോലെ സംഭവം തകർപ്പൻ തന്നെ, അജീഷിന്റെയും, സുഷന്തിന്റെയും പിന്നെ ഞാൻ ഇതു വരെ ഒരു മൂളിപ്പാട്ട് പോലും പാടി കേൾക്കാത്ത രാഹുലിന്റെം ശബ്ദവും ഒരേ പോലെ തോന്നി. കോറസിൽ സുശാന്തിന്റെ കൂടെ മുന്തി നിക്കണ ശബ്ദം മ്മടെ രാഹുലിന്റെതാണ്. ഇതു പോലെ മനോഹരമായ രചനകൾ മാത്രമല്ല കയ്യിലുള്ളത്(മാമുക്കോയ സ്റ്റൈൽ ) ഗൊച്ചു ഗള്ളാ, അജീഷ് ശബ്ദം മാറ്റി പാടി എന്നെ പറ്റിച്ചു. പാട്ട് കോറസിൽനിന്ന് ഉണ്ണി ഏറ്റെടുത്തപ്പോൾ ആദ്യം ഒരു മെലഡിഫീൽ ചെയ്തെങ്കിലും, പിന്നീട് വീണ്ടും ആ തക തക ഓളം കിട്ടി, സിബുവിന്റെ മിക്സിങ്ങ് എടുത്തു പറയാതെ വയ്യ പൊളപ്പൻ ഓർക്കസ്ട്ര തന്നെ. മൊത്തത്തിൽ എനിക്കങ്ങിഷ്ടപ്പെട്ടു . എല്ലവർക്കും എന്റെ ആശംസകൾ .
ആര്‍പ്പേ..
വികട ശിരോമണി പറഞ്ഞതുതന്നെയാണ് കൊച്ചുമുതലാളിയ്ക്കും പറയാനുള്ളത്.. യുവത്വത്തിന്റെ ഊര്‍ജ്ജം, ഓണത്തിന്റെ ആ സന്തോഷം കൊണ്ടുവരാന്‍ കഴിഞ്ഞു.. നന്നായി
ആര്‍പ്പേ..
വികട ശിരോമണി പറഞ്ഞതുതന്നെയാണ് കൊച്ചുമുതലാളിയ്ക്കും പറയാനുള്ളത്.. യുവത്വത്തിന്റെ ഊര്‍ജ്ജം, ഓണത്തിന്റെ ആ സന്തോഷം കൊണ്ടുവരാന്‍ കഴിഞ്ഞു.. നന്നായി
ആഹാ എന്താ രസം ഈ പാട്ട്.
ആഹാ എന്താ രസം ഈ പാട്ട്. പുതുമയുള്ള സംഗീതം. ഓർക്കസ്ട്രേഷനും അതി ഗംഭീരം. എല്ലാവർക്കും അഭിനന്ദനങ്ങളോടഭിനന്ദനങ്ങൾ.
യുവസംഗീതം :)
ആകെപ്പാടെ ഒരു യുവത്വത്തിന്റെ ഊർജ്ജം :)
ആകെ മൊത്തം ടോട്ടൽ നന്നായിട്ടുണ്ട്. പൂക്കളെ ഇഴപേർത്തു നോക്കുന്നതിലെ അനൗചിത്യത്തെ മാനിക്കുന്നു :)
ശിങ്കാരിമേളമില്ലാതെ ആധുനികമലയാളിക്ക് എന്തര് ഓണം ? :))
Vallam kali
Giving a feeling of a vallam kali.Also creates a great mood for onam.Olam undakki.ellavarkkum ashamsa.Chorus okke manoharam aakkiyittunde.
ആഹ.ആഹഹ..