ചിങ്ങപ്പൂക്കളവർണ്ണം

ചിങ്ങപ്പൂക്കളവർണ്ണം ചാർത്തിയൊരോണപ്പുലർകാലം
തങ്കപൊല്ക്കുടമൻപിൽത്തൂകിയൊരോമൽ തൂവെട്ടം
കണികാണാൻ വാ മകളേ, മലയാളക്കിളിമകളേ
പുതുകോടിയിൽ നീ പുതുമോടിയുമായിതിലേ... ഇതിലേ...
 
പാടക്കതിരണിമഞ്ഞൾക്കുറിയതുചാർത്തുകയായ് പുലരി
ആടിക്കാറ്റിൻ ഹംസദ്ധ്വനിയിൽമയങ്ങുകയായവനീ
പിറന്നൊരീ നാടിൻ ചിത്രം മിഴികൾക്കുകൂട്ടായെത്തും
ഉറങ്ങുന്ന നേരം പോലും എവിടായിരുന്നാലെന്നും
ഇതുവഴിയിനിവരുമവളുടെ മലയജ
മണമൊഴുകുകയായി, മധുവുതിരുകയായി
 
കാവും കളവും കളകളമൊഴുകും കാട്ടാറും കടവും
കാണും കണ്ണിൽ നിറയും നാടിൻ വർണ്ണപ്പൂക്കാലം
തുടിക്കുന്നു നെഞ്ചം മണ്ണിൻ മണം നുകർന്നീടാനായി
കവിപാടിടുന്നൂ വീണ്ടും തരൂ ജന്മമൊന്നും കൂടി
അവിടൊരു കറുകയിലരിയൊരു ഹിമകണ-
മതിൽസ്വയമലിയുകയായ്, ലഹരിയിൽ മുഴുകുകയായ്  
 

Comments

Abhinandanangal

വളരെ മനോഹരമായ ഗാനം. രതീഷ്‌ വളരെ നന്നായി പാടിഅഭിനനന്ദനം. രചനയിലും സംഗീതത്തിലും orchestration നിലും നിഷികാന്തിനു അഭിനന്ദനം

സ്നേഹപൂര്‍വ്വം
നന്ദ

ഗൃഹാതുരത്വം തുളുമ്പുന്ന

ഗൃഹാതുരത്വം തുളുമ്പുന്ന നിഷിയുടെ വരികള്‍ക്ക് രതീഷ്‌ കുമാറിന്റെ ആലാപന മാധുര്യം ...
ഹംസധ്വനിയില്‍ മനസ്സ് കുളിര്‍ത്തു ....

രതീഷ്‌ ... മനോഹരം ഈ ഓണവിരുന്ന് ......

super ........super

super ........super .....really super congratulations.........

great work nishi n

great work nishi n rathish.!

sheela, doha

Chingapukkalavarnam

Melodious song...good rendition...great work..

മേളപ്പെരുക്കം

എഴുന്നു നില്ക്കുന്ന പനയോലയില്‍, ദ്രുതതാളത്തില്‍ മഴത്തുള്ളികള്‍ ആര്‍ത്തുവീഴും‌പോലുള്ള പാട്ട്‌. ചടുലം, എന്നാല്‍ ആര്‍ദ്രം. വരികളിലെ കയറ്റിറക്കങ്ങളിലൂടെയെല്ലാം അനായാസം ഒഴുകിപ്പോകുന്ന ആലാപനം.
വളരെ ഇഷ്ടമായി.

ഈ മനോഹരതീരത്തിൽ ഇനിയുമൊരു

ഈ മനോഹരതീരത്തിൽ ഇനിയുമൊരു ജന്മം മോഹിച്ച കവിയെ ഓർത്ത വരികൾ കൂടുതൽ ഇഷ്ടമായി. പാടത്തെക്കതിരുകളണിഞ്ഞ മഞ്ജിമ പുലരി ചാർത്തുന്നതും, അരിയ കറുകയിലെ ഹിമകണത്തിൽ സ്വയമലിയുന്നതുമൊക്കെ ഏറെ നന്നായി...

"ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ" എന്നും "മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥകളാരോ" എന്നും "അലരിതളുണരുമൊരസുലഭസുരഭിലനിമിഷം" എന്നും "കനവുകളിതുവഴിയിനിവരുമിരവുക
ളരികിൽ" എന്നുമൊക്കെ കേട്ടതിന്റെ തുടർച്ചയായി "ഇതുവഴിയിനിവരുമവളുടെ മലയജ മണമൊഴുകുകയായി" എന്നും "അവിടൊരു കറുകയിലരിയൊരു ഹിമകണമതിൽസ്വയമലിയുകയായ്" എന്നും കേൾക്കുന്നു. വാക്കുകൾ മാലകോർത്ത് എഴുതുന്ന ഇത്തരം വരികൾ ഗാനത്തിന്റെ ഭംഗി കൂട്ടുന്നു. പാട്ടുകേട്ടുകഴിഞ്ഞിട്ടും രതീഷിന്റെ ശബ്ദം കാതുകളിൽ നിൽക്കുന്നു...അത്രയ്ക്കു മനോഹരമായിട്ടുണ്ട് ആലാപനം........

Good work

Excellent composing and singing.. keep going..

Chingapookalavarnam

Incredibly good song.
Great work

onam 2011

Dear Ratheesh Kumar,

Wish you and your fiancee and your Team in RAK A Happy Onam!!!!

Hope You are fine. Thank you for sending the link for Onam Eenam.As usual you sung very well.Congrates for Nisikant for the good lyrics with onappatu taste Music.U have the blessings.Keep It up. God Bless.
Best Regards,

Santhosh.
Qatar.

Music

എല്ലാവര്ക്കും ഒരായിരം നന്ദി .......സന്തോഷം....

Congrats Ratheesh

Hi Ratheesh,
As usual..you sang very beautifully...! Wish to hear more from you.
Congrats to Eenam Team.

Kind Rgds,

പതിവുചന്തങ്ങൾ

ഓണക്കാസറ്റിനു തിലകം ചാർത്തുന്ന പതിവുചന്തങ്ങളിലൊന്ന്. ചന്തമില്ലെന്നല്ല, പക്ഷേ പതിവു ചന്തമാണ് :)

ഷെയ്ക്ക് ഹാൻഡ് രതീഷ് കുമാറിനാണ്. സൗഖ്യമാന കുരൽ. അച്ചടക്കമുള്ള പാട്ടുവഴി. അഭിനന്ദനങ്ങൾ രതീഷ്.

ഈണത്തേക്കാളും കല്ലുകടിയായി തോന്നിയത് ഓർക്കസ്ട്രേഷനാണ്. ആദ്യചരണശേഷമുള്ള വെസ്റ്റേൺ ബീറ്റുകളും തുടർന്നു വന്ന ചരണത്തിന്റെ പശ്ചാത്തലവും തെക്കുവടക്ക് ഫീൽ. ആദ്യത്തെത്തെതിലും ഫ്ലൂട്ടിന്റെ കുഞ്ഞുസാനിദ്ധ്യം തന്നെ ഒരു ഏച്ട്ട്റ്റു പോലെ.

ഓണമല്ലേ, നിശിക്കു കിടക്കട്ടെ ആദ്യത്തെ ഓണത്തല്ല് :)

Excellent orchastration and

Excellent orchastration and rendition !! Rathish.. lovely singing...!! Fusion style is good.. overall a good creation!!

Chingappokalavarnam

Ratheesh kumar,God gifted voice,dedicated young tallent and not at all proudless energetic presenter.

Excellent singing CHINGAPPOKALAVARNAM and wishing him all the very best.

Chingappokalavarnam

What should say Ratheesh kumar?
ONLY CHINGAPPOOKALAVARNAM SONG is quite enough for the album.The lyricist and the composer is really lucky to get such a great singer like Ratheesh kumar with lovely voice,voice modulation,voice control,pitching and excellent presentation.

Good lyrics and excellent composing too.Wishing In ADVANCE to you all A HAPPY and PLEASENT ONAM.

Chingappokalavarnam

What should say Ratheesh kumar?
ONLY CHINGAPPOOKALAVARNAM SONG is quite enough for the album.The lyricist and the composer is really lucky to get such a great singer like Ratheesh kumar with lovely voice,voice modulation,voice control,pitching and excellent presentation.

Good singing.

I have seen you too in reality shows.confirmed my doubt through your profile page Ratheeshkumar.Good singing.totally a great rendering.Lyrics and Music is also class.

Nice renderning.

Hello Ratheesh.Thakarthu paadi.Your programs also nice.A listener from gulf.