ജോൺസൻ മാഷിന്

  പ്രിയമുള്ളവരേ...ഈണത്തിന്റെ ഈ ഓണം ആൽബം ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത       ഗാനങ്ങൾ സമ്മാനിച്ച, സംഗീത സംവിധാന രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ശ്രീ ജോൺസൻ മാഷിനുള്ള ഞങ്ങളുടെ ആദരാഞ്ജലികൂടിയാണ്.  ഈണവും കുഞ്ഞൻ റേഡിയോയുമൊക്കെയടങ്ങുന്ന എം3ഡിബി ഡാറ്റാബേസ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഈ ചെറുസംഘത്തിലേക്ക് കടന്നു വന്ന മാഷിന്റെ ഓർമ്മകൾക്ക് മുന്നിൽ ഈ വരികൾ സാദരം സമർപ്പിക്കുന്നു.

മാനസവീണയിൽ കൂടണഞ്ഞോരു പൂ-
ങ്കുയിലേ നീ പാടി മറഞ്ഞതെന്തേ?
ഓർമ്മകളായി വെൺതൂവൽ പൊഴിച്ചെങ്ങു-
മാരോടും മിണ്ടാതകന്നതെന്തേ, ഒന്നു
യാത്ര ചോദിക്കാതെ പോയതെന്തേ....?

അകലുന്ന നിന്റെ കാൽപ്പാടുകൾ കണ്ടൊരീ
പഥികർ തൻ മിഴി നിറയുമ്പോൾ
അവിടെ നിൻ സ്വരധാര നെയ്ത ഹൃദ്സ്പന്ദങ്ങ-
ളാത്മാവിലലിയുകയായിരുന്നു, നാവിൽ
തുള്ളിത്തുളുമ്പുകയായിരുന്നു

അന്നു നീ ഞങ്ങൾ തൻ ഹൃദയങ്ങളിൽ തളി-
ച്ചാശംസതൻ കുളുർനീർമണികൾ
ആ നിമിഷങ്ങളിൽ മാറോടു ചേർത്തു നീ
മീട്ടിയ ഗിത്താറായ് തേങ്ങി ഞങ്ങൾ, ഇന്നൊ-
രോർമ്മയായ് നീ ചേർന്നലിഞ്ഞു മണ്ണിൽ

നിൻ ശ്രുതി, നിൻ ലയം, നിന്നീണമൊഴുകിയൊ-
രീ സർഗ്ഗഭൂമിതൻ സന്ധ്യകളിൽ
പാടുകയായാണിതാ, സ്നേഹ സംഗീതമേ
നിന്നസ്ഥിമാടത്തിലീവരികൾ, കണ്ണീർ
പൂക്കളായ് തൂകി നിൻ ഓർമ്മകളിൽ.....
 

Comments

Well done

അകലുന്ന നിന്റെ കാൽപ്പാടുകൾ കണ്ടൊരീ
പഥികർ തൻ മിഴി നിറയുമ്പോൾ
അവിടെ നിൻ സ്വരധാര നെയ്ത ഹൃദ്സ്പന്ദങ്ങ-
ളാത്മാവിലലിയുകയായിരുന്നു, നാവിൽ
തുള്ളിത്തുളുമ്പുകയായിരുന്നു
നിൻ ശ്രുതി, നിൻ ലയം, നിന്നീണമൊഴുകിയൊ-
രീ സർഗ്ഗഭൂമിതൻ സന്ധ്യകളിൽ
പാടുകയായാണിതാ, സ്നേഹ സംഗീതമേ
നിന്നസ്ഥിമാടത്തിലീവരികൾ, കണ്ണീർ
പൂക്കളായ് തൂകി നിൻ ഓർമ്മകളിൽ.....

Well done Nisi, Congrats..... Marakkanakumo Johnson Sirne... Orikkalengilum moolathavar malayalakkarayil undakilla aa eenathe....theera nashttam!!!!

എല്ലാവർക്കും എന്റെ നന്ദി...

ഗാനത്തിന് അഭിപ്രായം അറിയിച്ച എല്ലാവർക്കും എന്റെ നന്ദി... ഈ പിന്തുണ ഇനിയും ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു... സ്നേഹപൂർവ്വം, നിശി

great work eenam

great work eenam team...!!!
no words to appreciate your sincere effort & talent..
all songs in this album are beautiful...!
congrats to one n all...

sheela tomy, doha

Thanks

your attempts are great, present world especially the younger generations are under the blck shadow visula presentations, I mean the channels,
These light heartly sounds and memmorable lines
are inviting us to join our childhood where there is one ONAM prevailed

Superb

First of all, thanking you all for the earnest efforts you have taken to make Eeenam as one of the finest malayalam websites.

The first song is a wonderful thing you all have dedicated to our King of the Melodies, whose untimely departure to us made a great chasm in Malayalam music world. Let us pray together for his departed soul.

Wish you all a wonderful Happy Onam.

vmm kurup,
Khobar, Saudi Arabia.

ജോന്സണ്‍ മാഷിനെ

ജോന്സണ്‍ മാഷിനെ ഓര്‍മ്മിച്ചതില്‍ കൂടി നമ്മുടെ സംസ്കാരവും നിലവാരവും വെളിവാക്കി... വളരെ നന്നായി...
-Shaji

ജോണ്‍സന്‍ മാഷിന് പ്രണാമം

ഇതിനെക്കാളും നല്ല ഒരു തുടക്കം ഈ വര്ഷം ഈ ആല്‍ബത്തിന് കൊടുക്കാന്‍ പറ്റുമായിരുന്നില്ല.നിശി, ബഹു, രാജേഷ്‌..വളരെ വളരെ നന്നായി..

:(......

എന്ത് പറഞ്ഞാലാ മനസ്സിലുള്ളത് മുഴുവനും നിങ്ങൾക്ക് മനസ്സിലാവണെ?

നിശീ, ബഹൂ, രഞേഷ്, കിയൻ...

സ്നേഹം

സാഹിത്യ സംഗീത സുഭഗം ഈ സംഗീതാന്ജലി

മനോഹരം എന്നു പറഞ്ഞാല്‍ പോര. മുലപ്പാല്‍ നുണഞ്ഞ ഒരു കൊച്ചു കുഞ്ഞിന്റെ ആനന്ദത്തോടെയാണ് ഇതെഴുതുന്നത്. സാഹിത്യവും സം തവും ആകുന്ന സരസ്വതിദേവിയുടെ രണ്ടു മുലകളും നുകര്‍ന്ന അനുഭൂതി ഗായകന്റെ സ്വരമാധുരിയില്‍ ആസ്വദിച്ചു. നിശീകാന്ത്‌ കോറിയിട്ട അതിമനോഹരമായ വരികള്‍ക്ക് ബഹുവ്രീഹിയുടെ ലളിത-മോഹന-മാസ്മര സംഗീതം നല്‍കിയപ്പോള്‍ രാജേഷ്‌ രാമന്റെ ശാരീരം നല്‍കിയത് ഒരവിസ്മരണീയ ഗാനമാണ്. പുതിയ തലമുറയില്‍ നിന്ന് ശ്രവണ സുഭഗമായ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ കഴിയുന്നത് മലയാളത്തിന്റെ ഭാഗ്യം. ജോണ്‍സന്‍ മാഷിനുള്ള ഈ സംഗീതാന്ജലി സമയോചിതവും സംഗീത സാന്ദ്രവും ശ്രവ്യ സുന്ദരവും ഹൃദയസ്പര്ശിയുമാണ്. ഈണത്തിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. തുടരുക ഈ സംഗീത യാത്ര. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

very nice....All the best for

very nice....All the best for your all efforts...

It is always great to start

It is always great to start the new venture with 'pranamam' to one of the greatest musicians of oue language

Great!

Great!

പാടുകയായാണിതാ, സ്നേഹ സംഗീതമേ....

ഈ വർഷത്തെ ‘ഓണം വിത്ത് ഈണം‘ തുടങ്ങിയത് ഈ ഒരു ഗാനസമർപ്പണത്തോടെ ആയത് എന്തുകൊണ്ടും ഉചിതമായി. ‘ഈണ‘വും, ‘നാദ‘വും, ‘കുഞ്ഞൻ റേഡിയോയും’ ഒക്കെ ഉൾപ്പെട്ട M3DB.COM ഉൽഘാടനം ചെയ്യ്ത് ഈ സംരംഭത്തെ ഒരുപാട് അനുഗ്രഹിച്ച ജോൺസൺ മാസ്റ്റർ എന്ന ആ അതുല്യ കലാകാരന്റെ ആത്മാവ് ഈ സംഗീത സമർപ്പണം കണ്ട് തീർച്ചയായും സന്തോഷിക്കുന്നുണ്ടാകും.

നിശീ, രാജേഷ് രാമൻ, ബഹൂ..., വളരെ നന്നായി.
മിക്സിങ്ങ് അത്ര ഇഷ്ടപ്പെട്ടില്ല. അല്പം കൂടി ശ്രദ്ധിക്കണമായിർന്നു. പിന്നെ, രാജേഷ് രാമൻ എന്നെ ശരിക്ക് ഇമോഷണലാക്കിക്കളഞ്ഞു. ആ “പാടുകയായാണിതാ, സ്നേഹ സംഗീതമേ...” ഭാഗം ! ഗ്രേറ്റ് !
ഇത്തവണ ഈ ആൽബത്തിൽ പാടിയ ഗായകരിൽ ഈ ഗാനത്തിന്റെ വരികൾ രാജേഷ് രാമൻ തന്നെ ആലപിച്ചാലേ ഈ ഒരു ഫീൽ വരൂ എന്ന് എനിക്ക് 100% ഉറപ്പുണ്ട്.
ഒരായിരം നന്ദി.

~Abhilash PK

മാഷിന്റെ ഓർമ്മകൾക്കുമുൻപിൽ

മാഷിന്റെ ഓർമ്മകൾക്കുമുൻപിൽ തലകുനിഞ്ഞുതന്നെയിരുന്നു ഈ ഗാനം കേട്ടുകഴിയും വരെ...മനോഹരമായിരിക്കുന്നു.

johnson maashinu...

oru pidi nalla paattukal malayalathinu sammaanichu kondu poyi maranja vasantham...

സംഗീതത്തിന്റെ (മൗനത്തിന്റെ) ഉദകക്രിയ

ഇവിടെ എന്തെഴുതണമെന്നു പിടിയില്ല. ഒരു പൂക്കാലമാണു കൊഴിഞ്ഞുപോയത്. പിൻവന്ന ശിശിരത്തിൽ ഇതളടർന്നു വീഴുന്ന ദലങ്ങൾ പോലെ നേർത്ത ഈ സംഗീതത്തിന്റെ ഉദകക്രിയയ്ക്കു മുന്നിൽ ശിരസ്സുനമിക്കുന്നു. നിശിയുടെ വരികൾക്കു മുന്നിലും ഗിത്താറിന്റെ നിതാന്തകാമുകനു ചേർന്ന സംഗീതമൊരുക്കിയ ബഹുവ്രീഹിക്കും നമസ്കാരം.

A really touching tribute to

A really touching tribute to the gone talent. On hearing this tears prick at the back of my eyes. Nisi, Bahu, Rajesh a bow to you all.

Let his blessings be with us!

നന്ദി സുഹ്ര്ത്തേ

മഹാനായ ഒരു കലാകാരനു കാണിക്കവെച്ച് തുടങ്ങിയ ഈ ആൽബം വിജയിക്കട്ടെ.ഒരോ പാട്ടുകളായി കേട്ടുകൊണ്ടിരിക്കുന്നു.എല്ലാറ്റിനും അഭിപ്രായമെഴുതാം.

ജോൺസൻ ഓര്‍മക്കു

ഞാന്‍ കേട്ട് കൊണ്ടേ ഇരിക്കുന്നു , ജോൺസൻ മാഷിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ തുടങ്ങിയതിനു നന്ദി......

പാട്ടുകള്‍ എല്ലാം ഗംഭീരം......