തിരുവനന്തപുരത്ത് കോളേജ് അധ്യാപികയായ ഗീത ടീച്ചർ രചിച്ച വരികൾക്ക് ബംഗലുരുവിൽ ജോലി നോക്കുന്ന അരുൺ പ്രകാശ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചത് ചെന്നൈയിൽ താമസമാക്കിയിരിക്കുന്ന ഊർമ്മിള വർമ്മയാണ്. ഫൈനൽ മിക്സിംഗ് പൂർത്തിയാക്കിയത് നവീൻ തന്റെ പന്തളത്തെ നവനീതം സ്റ്റുഡിയോയിൽ വച്ച്..
പൂ നിറയും താലവുമായ്
പൊന്നാവണി വന്നൂ പൂപ്പുഞ്ചിരി തൂകി
പൂങ്കിളിയേ തേൻമൊഴിയേ
കതിരാടും പാടം കൊയ്യാറായ് കിളിയേ
പൊൻചിങ്ങപുതുപുലരി പൊന്നൊളി വിതറും
പുലരേ നീ വരുകില്ലേ വരിനെൽവയലിൽ
കനകമണികൾ കതിർമണികൾ
കൊയ്തെടുക്ക നീ
കരളു നിറയെ കനവു നെയ്ത്
കളമൊരുക്ക നീ
പൂവേപൊലിപാടി പുതുപൂവുകൾ നുള്ളി
പൂമുറ്റം നടുവിൽ അഴകിൽ കളമെഴുതാൻ
പതിവായി കൂടെ വരുമായിരുന്നൂ
പൂക്കൂടയുമേന്തി ഒരു തോഴൻ കിളിയേ
പറയില്ലാ പറയില്ലാ ഞാനൊരുനാളും
അവനാരെന്നറിയേണ്ടാ നീയൊരുനാളും
പൂവാൽ കിളീ പോകല്ലേ കിളീ
പോകാതേ പോകാതേ ചൊല്ലീടാം നിന്നോടായ്
ഒരുനാളവനെന്റെ മനമറിയും പോലെ
ഒരു പനിനീരലരെൻ മുടിയിൽ തിരുകിയനേരം
നാണത്താലെന്റെ കവിളാകെ ചോന്നു
അണിയിച്ചോരലരിൻ ദളമെന്നതു പോലെ
അതുകാൺകേ അവനേകി ഒരു സമ്മാനം
അതു ഞാനെങ്ങിനെയിന്ന് നിന്നോടോതും!
പൂവാൽ കിളീ പോകല്ലേ കിളീ
പോകാതേ പോകാതേ ചൊല്ലീടാം നിന്നോടായ്
Comments
Beautifully crafted.....Thank
Beautifully crafted.....Thank you ennam for presenting this beautiful song in this Onam