പ്രിയമാനസേ

പ്രിയ മാനസേ… എൻ പ്രാണനിലെഴുതൂ നീ
പ്രണയാർദ്ര ഭാവ ഗീതകങ്ങൾ
പ്രാണനിൽ പ്രാണനായ് കാത്തുവയ്ക്കാമെന്റെ
പ്രാണേശ്വരീ നിന്റെ ഗീതകങ്ങൾ
പ്രേമ ഗീതങ്ങൾ

എന്റെ വൃന്ദാവന വാടിയിൽ നീയൊരു
ചെമ്പനിനീർപ്പൂവായ് വിടർന്നു
നിന്റെ സുഗന്ധിയാം വർണ്ണദളങ്ങളും
നിന്നിൽ നിറയും മധുവും സഖീ
എനിക്കായ് മാത്രമല്ലേ എനിക്കായല്ലേ
നിൻ പരാഗങ്ങൾ പൊൻ പരാഗങ്ങൾ

ചന്ദ്രിക തൂകുമീ തിരുവോണ രാവിതിൽ
ചന്ദനക്കുളിരായ് നീ പടർന്നു
ചന്തം തികഞ്ഞൊരു വധുവായിന്നെൻ
ചിന്തകളിൽ നീ നിറയുന്നു
നിനക്കായ് മാത്രമല്ലേ നിനക്കായല്ലേ
എൻ കിനാവുകൾ പൊൻ കിനാവുകൾ

Comments

aadaranjalikal

പ്രിയപ്പെട്ട ഗായകന് ആദരാഞ്ജലികൾ .കൃഷ്ണൻ സർ പാടിയ മനോഹര ഗാനങ്ങളിൽ ഒന്ന് .."പ്രിയ മാനസേ "

About "Priyamanase"

Hi Geetha, NVK and Naven,
It was very nice to hear the NVK's sound. Geetha you had made very melodic lines. Orchestration is very good. Hope you will make another album soon.
All the best NVK - Josettan

Thanks a lot Josettan.. Glad

Thanks a lot Josettan.. Glad that you liked this...