പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജീരിയയിൽ വച്ച് ജി നിശീകാന്ത് തുടക്കമിട്ട ഈ ഗാനത്തിന്റെ രചനയും സംഗീതവും പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ ചെങ്ങന്നൂരുള്ള വസതിയിൽ വച്ചാണ് .ട്രാക്ക് പാടി ഇന്റർനെറ്റിലൂടെ അയച്ച് കൊടുത്തതിന് പന്തളത്തുകാരൻ നവീൻ പശ്ചാത്തല സംഗീതമൊരുക്കി.തൃപ്പൂണിത്തുറയിൽ നിന്നും ഗായികയായ സംഗീത തന്റെ ശബ്ദം റെക്കോർഡ് ചെയ്തു. ലണ്ടനിൽ വച്ച് രാജേഷ് രാമൻ വീട്ടിലെ കമ്പ്യൂട്ടറിൽ റെക്കോർഡിംഗ് ചെയ്ത മെയിൽ വോയിസ് നാട്ടിലേക്കയച്ച് കൊടുത്തത് നവീൻ തന്നെ മിക്സ് ചെയ്ത് ഫൈനൽ വേർഷനായി പുറത്തിറക്കി.
ചെമ്പാവിൻ പാടത്തോ ചെമ്പോത്തിൻ ചുണ്ടത്തോ
പൂവിളി, ചിങ്ങപ്പൂവിളി....
പേരാറ്റിൻ കടവത്തോ പെണ്ണേ നിൻ കവിളത്തോ
പൂക്കണി, ഓണപ്പൂക്കണി....
നാടുകാണിച്ചുരം കേറി നാടുവാഴിത്തമ്പുരാനീ
നാടായ നാടുകാണാൻ വരുന്ന നേരം, പൊന്നേ,
നാലാളറിഞ്ഞു നിന്നേ കൊണ്ടുപോരും
ഓഹൊയ് ഓഹൊയ് ഓഹൊയ് ഓഹൊയ്..
പാടവരമ്പിലൂടാ പാദസരം കിലുക്കി
പാവാടത്തുമ്പുലച്ചു നീ വരുമ്പോൾ,
ആരും കാണാതെയന്നാ നേരം പകർന്ന സുഖം
ഇന്നുമീ മാറിൽ തുടിച്ചു നിൽപ്പൂ, നിന്റെ
കവിളത്തെ സിന്ദൂരച്ചെപ്പെന്റെ ചുംബനത്താൽ
നിറച്ചൊരാ സന്ധ്യയുള്ളിൽ വിളക്കുവയ്ക്കേ
നല്ലോണക്കിളിയായ് മുന്നിൽ അന്നു വിരുന്നിനു വന്നൂ നീ
അക്കരെയിക്കരെനിന്നിടനെഞ്ചിലൊരൊത്തിരിമോഹവുമായൊരുവഞ്ചിയി
ലൊത്തൊരുമിച്ചുകളിച്ചുനടന്നതുമാരാനും കണ്ടോടീ..
ആരാനും കണ്ടോടീ...ആരാനും കണ്ടോടീ.....
നേരം........................................., ആ
നേരം...മങ്ങിയനേരത്താരോവന്നുവിളിച്ചതുകേട്ടിട-
നെഞ്ചിൽകുളിരോളംതിരതല്ലും നേരം
നാണം........................................, ഒരു
നാണം...വെള്ളിനിലാവലനെയ്തുകവിൾത്തട-
മാകെപ്പൂക്കളമായ് നിൻ വിരൽ വണ്ടുകളായ്, എന്റെ
കരളിന്റെ കലവറയ്ക്കുള്ളിൽ നൂറു കറിയൊരുക്കി
ഉത്രാടസദ്യ ഞാനന്നൊരുക്കിയില്ലേ
പപ്പടമവിയലുകാത്തോരൻ പച്ചടികിച്ചടിയെരിശ്ശേരി
അങ്ങനെയിങ്ങനെനിന്നുവിളമ്പിയനേരമതെൻവിരൽമെല്ലെമുകർന്നു
തലോടിരസിച്ചൊരുകാഴ്ചകളന്നവി,ടെല്ലാരും കണ്ടില്ലേ....
എല്ലാരും കണ്ടില്ലേ....എല്ലാരും കണ്ടില്ലേ....
Comments
Very Nice Song
Very beautiful
chempavin paadatho
Nice lyrics & music..
comment
വളരെ ഹൃദ്യമായ ഗാനം. നിശിയുടെ വരികളും സംഗീതവും അതിമനോഹരം. ഗായകരായ രാജേഷും സംഗീതയും സുന്ദരമായി ആലപിച്ചിരിയ്ക്കുന്നു. വളരെ ഭംഗിയായി ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിയ്ക്കുന്ന നവീന്റെ കഴിവും എടുത്തു പറയാതെ വയ്യ. വരികളും ഈ ഗാനത്തിന്റെ ഈണവും ഗതകാല ഓണസ്മൃതികൾ കൊണ്ട് തരുന്നു. അഭിനന്ദനങ്ങൾ നിശിയ്ക്കും ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും.
Thank you very much Ambily
Thank you very much Ambily
അക്കരെയിക്കരെനിന്നിടനെഞ്ചിലൊര
അക്കരെയിക്കരെനിന്നിടനെഞ്ചിലൊരൊത്തിരിമോഹവുമായൊരുവഞ്ചിയി
ലൊത്തൊരുമിച്ചുകളിച്ചുനടന്നതുമാരാനും കണ്ടോടീ.. Lovely...♪ ♫ ♩ ♬
ചെമ്പാവിൻ പാടത്തോ
Good lyrics
Beautiful!!!
Beautiful!!!
onan
very beautiful..like it