ആരാണ്ടാ ആരാണ്ടാ

ആരാണ്ടാ ആരാണ്ടാ
Trivia: 

പഴഞ്ചൊല്ലുകൾ കോർത്തിണക്കിയ ഈ ഗാനമെഴുതിയത് ആൻസൺ എന്ന തൂലികാനാമത്തിൽ സൗദി അറേബ്യയിൽ നിന്ന് ഷാജി കെ വർഗീസ്..നൈജീരിയയിൽ വച്ച് നിശീകാന്ത് ഈ ഗാനത്തിന് ഈണമിട്ടു. ഗാനമേളകളിൽ സജീവസാന്നിദ്ധ്യമായ പ്രതിഭാധനനായ കലാഭവൻ സാബുവാണ് ഈ ഗാനത്തിനു ജീവൻ നൽകിയത് തൃപ്പൂണിത്തുറയിൽ സ്റ്റുഡിയോയിൽ.തുടർന്ന് ബോബി എന്ന ഗായകനും കൊല്ലത്ത് നിന്നൊത്ത് ചേർന്നു. നിശീകാന്തിന്റെ മകൾ നാലുവയസ്സുകാരി നിവിതയാണ് (ദിൽബൂസ്) ഈ ഗാനത്തിനു ആമുഖം പകർന്നത്.അവസാന മിക്സിങ്ങ് & മാസ്റ്ററിങ്ങ് നടത്തിയത് എസ്. നവീൻ..

വായ്ത്താരി :
ആരാണ്ടാ ആരാണ്ടാ അങ്ങേക്കൊമ്പത്ത്....
ആന വിരണ്ടു നടക്കണ കണ്ടോ അമ്പലമുറ്റത്ത്....
അയ്യോ ഓടിക്കോ.... അയ്യോ.. അയ്യോ... അയ്യോ..അയ്യോ..അയ്യോ..!!!!

ആരാണ്ടാ ആരാണ്ടാ അങ്ങേക്കൊമ്പത്ത്
ആന വിരണ്ടു നടക്കണ കണ്ടോ അമ്പലമുറ്റത്ത്
ഞാറു പറിക്കണ പെണ്ണിനു ചന്തം പാടവരമ്പത്ത്
ഞാനിരിക്കണ കണ്ടില്ലെ നീയിങ്ങേകൊമ്പത്ത്

കാറ്റുണ്ടെ കോളുണ്ടേ മേലെമാനത്ത്
കാക്ക നിന്ന് കുളിക്കണ കണ്ടോ മുണ്ടോൻ പാടത്ത്
താരിത്തക്കിളി പാടണ കുട്ടികളാലിൻ കൊമ്പത്ത്
തേടിചുറ്റിയ വള്ളി കിടച്ചത് കള്ളിപുലയിക്ക്

അങ്കം കണ്ടതും താളിയൊടിച്ചതുമാർച്ച പറഞ്ഞിട്ട്
അച്ചിവീട്ടിലെ നായരു വന്നാലക്കരെ മുറ്റത്ത്
ഒന്നു പിഴച്ചതും പിന്നേം പിഴച്ചതുമാശാന്റെ നെഞ്ചത്ത്
ഒറ്റച്ചക്കേം വീണു പഴുത്തു മുയലിന്റെ ചങ്കത്ത്

ഇഞ്ചി തിന്ന കുരങ്ങു പിടിച്ചതൊരാപ്പിൻ തുമ്പത്ത്
ഇല്ലം വിട്ടൊരു കൊല്ലൻ ചെന്നത് കൊച്ചിക്കടപ്പുറത്ത്
പുത്തനച്ചിക്ക് ചൂലു കൊടുത്തത് തെക്കേപുരപ്പുറത്ത്
പുത്തരിയിലു കല്ലുകടിച്ചതു പത്തായപ്പുറത്ത്

Comments

Araanda Araanda

Super Song

മനോഹരമായ ഗാനം. ആലാപനവും ഈണവും

മനോഹരമായ ഗാനം. ആലാപനവും ഈണവും എല്ലാം സുന്ദരം. ഈ ഗാനശില്പ്പികൾക്ക് അഭിനന്ദനങ്ങൾ. കൊച്ചു മിടുക്കി ദില്ബൂസിന് പ്രത്യേക അഭിനന്ദനം...സ്നേഹം.

അടുത്തകാലത്ത് ഇറങ്ങിയ മലയാള ഗാനങ്ങളില്‍ മികച്ച ഗാനം....!!

കാറ്റുണ്ടെ കോളുണ്ടേ മേലെമാനത്ത്
കാക്ക നിന്ന് കുളിക്കണ കണ്ടോ മുണ്ടോൻ പാടത്ത്
താരിത്തക്കിളി പാടണ കുട്ടികളാലിൻ കൊമ്പത്ത്
തേടിചുറ്റിയ വള്ളി കിടച്ചത് കള്ളിപുലയിക്ക്....

അടുത്തകാലത്ത് ഇറങ്ങിയ മലയാള ഗാനങ്ങളില്‍ മികച്ച ഗാനം....
പ്രതിഭാധനനായ ശ്രീ.ഷാജീ കെ വര്‍ഗ്ഗീസിന്‍റെ ലളിത സുന്ദരങ്ങളായ വരികള്‍ക്ക് ..ആരാധ്യനായ ശ്രീ.ജീ.നിശികാന്ത് അണിയിച്ചൊരുക്കിയ ഹൃദ്യമായ ഈണത്തില്‍ ശ്രീ.കലാഭവന്‍ സാബുവും ശ്രീ.ബോബിയും ചേര്‍ന്ന് ആലപിച്ച അതിമനോഹരമായ ഗാനം...
മികച്ച ഓര്‍ക്കസ്ട്രെഷനും മനോഹരമായ അവതരണവും ഈ മനോഹരമായ ഗാനത്തെ എല്ലാം തികഞ്ഞതാക്കി ...ഈ ഹൃദ്യമായ ഗാനത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍...,...അനുമോദനങ്ങള്‍....,...

Nice song

Nice song

aranda

fantastic. this is the best onam gift for 66 old listener of onam songs