ആവണി പുലരിതൻ കൂളിരുമായ് വന്നെത്തും
തിരുവോണ നാളിൻ ചാരുതയിൽ
പുത്തൻ പുടവ ചുറ്റും മലനാടിൻ മടിത്തട്ടിൽ
മാവേലിയെഴുന്നെള്ളും തിരുവോണം
എന്നും മലയാളക്കരയുടെ തിരുവുൽസവം
പുലരി തൻ നെറുകയിൽ വർണ്ണവസന്തമായ്
പൂക്കളമിട്ടൊരു പൂമാനവും....
തുമ്പപ്പൂവും, തുളസിക്കതിരും,
തോണിപ്പാട്ടിന്റെ മാധുര്യവും
പ്രകൃതിയും ഹൃദയവും തമ്മിലലിഞ്ഞീടും
മാമലനാടിൻ വർണ്ണോത്സവം
എന്നും മണ്ണിന്റെ മണമൂറും ഹരിതോത്സവം
വിണ്ണിന്റെ ആമോദ ഘോഷത്തിൽ കൂടുവാൻ
തുമ്പികൾ അണയുന്ന പൂമുറ്റവും....
പൂവുകളും പൂഞ്ചോലകളും
പുളകിതരാകും പൗർണമിയും
സമൃദ്ധിയും നന്മയും ഒന്നായ് നിറഞ്ഞീടും
മലയാള തനിമതൻ മഹിതോൽസവം
എന്നും മാവേലിയെഴുന്നള്ളും പുണ്യോൽസവം
Comments
‘ആവണി പുലരിതൻ’പലതവണ കേട്ടു.
‘ആവണി പുലരിതൻ’പലതവണ കേട്ടു. ലളിതമായ വരികളും സംഗീതവും. ഹരിദാസിന് ശരത്തിന്റെ (സ്റ്റാർ സിംഗർ) ശബ്ദത്തിനോടൊരു സാമ്യം തോന്നുന്നില്ലെ? പിന്നണികാർക്ക് എല്ലാ ആശംസകളും
ഓണത്തിനായ് അണിഞ്ഞൊരുങ്ങുന്ന
ഓണത്തിനായ് അണിഞ്ഞൊരുങ്ങുന്ന പ്രകൃതിയാണ് ഗാനത്തിൽ മുഴുവനും. ഒരു തുടക്കക്കാരനിൽനിന്നും പ്രതീക്ഷിക്കാവുന്നതിലും ഭംഗിയായി ഡാനി വരികൾ എഴുതിയിരിക്കുനു. ഇനിയും ധാരാളം എഴുതൂ. ആലാപനവും സംഗിതവും വളരെ ഇഷ്ടപ്പെട്ടു. ആലാപോടെയുള്ള തുടക്കവും നന്നായി.
മനോഹരമായ ഓണപ്പാട്ട്
ഡാനി ആദ്യമായി രചന നിർവ്വഹിച്ച 'ആവണിപ്പുലരിതൻ' എന്ന ഗാനം, രചന, സംഗീതം, ആലാപനം എന്നിവയിൽ മികച്ചു നിൽക്കുന്നു. ഹരിയുടെ മൃദുലമായ ആലാപനത്തോടെ തുടങ്ങുന്ന ഈ കേദാർ ബേസായിട്ടുള്ള ഗാനം ആദ്യന്തം പ്രകൃതിഭംഗികൊണ്ട് സമൃദ്ധമാണ്. ഓണത്തിന്റെ നിറക്കാഴ്ചകൾ ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ഈ ഗാനത്തിനു കഴിഞ്ഞിട്ടുണ്ടെന്നത് ചെറിയകാര്യമല്ല. ഒരു കവിതയുടെ / ഗാനത്തിന്റെ പ്രാഥമികമായ ധർമ്മവും അതുതന്നെ. അന്ത്യാക്ഷരപ്രാസത്തിന്റെ മനോഹാരിത പാട്ടിലുടനീളം നിറഞ്ഞു നിൽക്കുന്നു.
ചരണങ്ങളുടെ അവസാനഭാഗത്തെ വ്യത്യസ്തമായ നോട്ടാണ് അൽപ്പം പ്രശ്നങ്ങൾ തോന്നിയത്. അവസാന രണ്ടുവരികളുടെ തുടക്കങ്ങൾ അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ മനോഹരമാക്കാൻ കഴിയുമായിരുന്നു എന്നു തോന്നി. ലൈവ് ഇൻസ്ട്രമെൻസിന്റെ അഭാവം മറ്റുപാട്ടുകളിലെന്ന പോലെ ഇതിലുണ്ടെങ്കിലും പാട്ടിന്റെ പൊതു ഗുണത്താൽ അത് അത്ര അറിയാൻ കഴിയില്ല. പരമ്പരാഗത ശൈലിയും ഇടയ്ക്ക്, ചെണ്ട മുതലായ ഉപകരങ്ങളും ഇതിലുണ്ടായിരുന്നെകിൽ അൽപ്പം കൂടുതൽ കൊഴുപ്പ് ഈ ഗാനത്തിനുണ്ടാകുമായിരുന്നു. അതൊരു കണക്കിൽ എന്റെയും പാളിച്ചയാണ്. സമയമില്ലായ്മയിൽ ചെയ്തെടുത്തതിനാൽ തിരുത്താവുന്ന പല സ്ഥലങ്ങളും തിരുത്താനാവാതെ പോയി.
ഓർക്കസ്ട്രേഷൻ അൽപ്പം കൂടി ഭംഗിയാക്കാമായിരുന്നു. ഫില്ലറുകൾ ഉപയോഗിച്ചും ബായ്ക്ഗ്രൗണ്ടിൽ ഗ്രൂപ് വയലിൻ കൊണ്ട് അൽപ്പം കൂടി കളർഫുൾ ആക്കിയും നന്നാക്കാൻ കഴിയുമായിരുന്നു. എങ്കിലും പൊതുവേ ഗാനത്തിന്റെ ആകെ ഫീലിനെ അത് സാരമായി ബാധിച്ചിട്ടില്ല. ആവണി ദിനങ്ങളിൽ ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യനെ പുലരിയുടെ നിറുകിൽ നിറങ്ങളുടെ പൂക്കാലം കൊണ്ട് പൂമാനം പൂക്കളമിട്ടിരിക്കുന്നു എന്ന മനോഹര ഭാവനയും പ്രകൃതി ഹൃദയത്തോടു ഒന്നുചേരുന്ന മണ്ണിന്റെ മണമൂറുന്ന ഹരിതോൽസവം എന്ന കൽപ്പനയും ഒക്കെത്തന്നെ ഡാനിയെപ്പോലെയുള്ള തുടക്കക്കാരനിൽ നിന്നുവന്ന വർണ്ണനകളാണെന്ന് കാണുന്നതിൽ വളരെ സന്തോഷം. എഴുത്തിലെ രീതികളും ശൈലികളും ഭാവവും അരക്കിട്ടുറപ്പിക്കാൻ വളരെദൂരം മുന്നോട്ടു പോകണമെൻകിൽ തന്നെയും എഴുത്തിനോടുള്ള അദമ്യമായ ആസക്തിയും സ്നേഹവും അത് കരസ്ഥമാക്കുന്നത് എളുപ്പമാക്കും.
മലയാള സിനിമയിൽ ആറോളം ഗാനങ്ങൾ പാടിയിട്ടുള്ള ഒരു പ്രൊഫഷണൽ സിങ്ങർ കൂടിയായ, മറൈൻ സയൻസിൽ ഡോക്ടറേറ്റുള്ള ഹരിദാസ്, ഈണത്തിന്റെ ഇത്തരം സംരംഭങ്ങളിൽ സഹകരിക്കുന്നതു തന്നെ സംഗീതത്തോടുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്കു നന്നായറിയാം. ടിവി ചാനലുകളിലെ നിത്യ സാന്നിദ്ധ്യമായ അദ്ദേഹത്തിൽ നിന്നും കൂടുതൽ കൂടുതൽ മനോഹര ഗാനങ്ങൾ ഇനിയും പിറവിയെടുക്കട്ടേ എന്നാശംസിക്കുന്നു. കൃഷ്ണകുമാർ എന്ന തികഞ്ഞ സംഗീതജ്ഞനായ വയലിനിസ്റ്റ് കൂടുതൽ സംഭാവനകൾ ഈണത്തിനും സമാന സംരംഭങ്ങൾക്കും നൽകുമെന്ന് പ്രതീക്ഷിക്കാം. ലണ്ടൻ റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും പഠിച്ചിറങ്ങിവന്ന ജയ്സണിൽ നിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു.
ഒരു നല്ല ഓണപ്പാട്ട് കാഴ്ച വച്ച ടീമിന് എന്റെ അഭിനന്ദനങ്ങൾ.
ജി. നിശീകാന്ത്
beautiful...! congrats to
beautiful...!
congrats to all...
sheela tomy, doha
ഈ പാട്ട് നന്നായി.
ഈ പാട്ട് നന്നായി.
Oru ghazal ketta pole
Oru ghazal ketta pole ...nalla imbamulla eenam...
Dani: Poratte pattukal iniyum...congrats !!!
HariJi: As usual...beautiful rendition...
നല്ല ഇമ്പമുള്ള ഗാനം. ഡാനിയുടെ
നല്ല ഇമ്പമുള്ള ഗാനം. ഡാനിയുടെ സുന്ദരമായ വരികൾക്ക് അനുയോജ്യമായ ഈണം നൽകിയിരിക്കുന്നു കൃഷ്ണകുമാർ. ഓർക്കസ്ട്രേഷനും മനോഹരം. ഹരിദാസിന്റെ ആലാപനം എടുത്തുപറയണം. നല്ല ശബ്ദം. നല്ല ഫീലോടുകൂടി പാടിയിരിക്കുന്നു.
thanks for your comments
thanks for your comments
excellent dani
excellent work dani.
Danil..nice lines...and the
Danil..nice lines...and the song is super....
ഉൽസവോൽസവം :)
തിരുവുൽസവം, വർണ്ണോൽസവം, ഹരിതോൽസവം, മഹിതോൽസവം - ആകെ ഉൽസവപ്രാസം :)
വരിയേക്കാളും ഈണത്തേക്കാളും ഓർക്കസ്‌ട്രേഷനേക്കാളും ഇഷ്ടമായത് ഡോ. ഹരിദാസിന്റെ ആലാപനമാണ്. കേൾക്കാൻ ഇമ്പമുള്ള ശബ്ദവും ഭാവവും.
മധുരം മലയാളം
വരികള്‍ നന്നായിരിക്കുന്നു daniz , നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിറകാഴ്ച്ചകള്‍ വര്‍ണിചിരിക്കുന്നത് വളരെ മനോഹരം...ഹരിദാസ് പാടി വീണ്ടും മധുരമാക്കിയിരിക്കുന്നു .......
എല്ലാ വര്‍ക്കും അഭിനന്ദനങ്ങള്‍