ആരോ

Song: 

ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥകളാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ്,അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി

Comments

A soothing song

Congrats to all who worked behind this song.

I believe this song is done in the same raga as the song "pudamurikkalyaanam" from the movie Chilambu is. Kudos to the lyricist, MD, and the singer.

Expect more like this from you.

Thanks
Joe Paul

good song

നല്ല ആലാപനം--- നല്ല അവതരണം--നന്ദി-----സജ്ല സലിഹ്

aaro kadhil paadi

valare manoharam !!

Aaro kaathil paadee.......

After a long time, such a wonderful song.........Superb singing - very suitable voice especially for Melodious songs - ; extra ordinary lines.....! exciting music direction.....
Flowers to Divya Menon and all .... Keep it up.

Lot of Thanks to EENAM.....!!!

Best Regards,
Sony Francis (Trivandrum)(percussionist)
Engineer
Kuwait.

Thank you all !!!

Thank you all for your support and valuable comments :)

Regards Divya.S.Menon

Very nice....

good music direction ....singing is excellent....nice feel....

gambheeramaayirikkunnu ella

gambheeramaayirikkunnu
ella bhaavukangaLum
gafoor

Very nice..

divya nannaayirikkunnu..
pinnaniyil pravarthicha ellavarkkum abhinandanam

ദിവ്യ യുടെ സ്വരം .. കാതില്‍

ദിവ്യ യുടെ സ്വരം .. കാതില്‍ റേഡിയോ വില്‍ ഇന്നലെ ഒന്ന് പാടി കേട്ടു ,അവരാണെങ്കില്‍ ബ്ലോഗ്‌ അഡ്രസ്സും പറഞ്ഞില്ല (ഞാന്‍ അവസാനമാണ് കേട്ടത് ) ഏതായാലും അപ്പോള്‍ മുതല്‍ ഈ ബ്ലോഗ്‌ അന്വേഷിച്ചു ,അപ്രതീക്ഷംയെന്കിലും ഇവിടെ എത്തിയതും ഈ ഗാനം ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ പറ്റിയതിലും വളര സന്തോഷമുണ്ട് ,വീണ്ടും വീണ്ടും കേള്കാമല്ലോ എന്നുള്ള സന്തോഷം വേറെ ...നല്ല വരികള്‍ ,നല്ല ഈണം , നല്ല ശബ്ദം ,നല്ല ഭാവം ... നിങ്ങളുടെ ഈ കൂട്ടായ്മ ഒരുക്കിയ ഗാനം കാതില്‍ മുഴങ്ങുന്നു സുഹൃത്തുക്കളെ ...ലാളിത്യമുള്ള ഈണവും ,വരികളും .....,കാതില്‍ പാടുമ്പോള്‍ അത് മനസ്സിലെയ്ക് ഒഴുക്കി വിടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു ,നന്ദി ഉണ്ട് ഇനിയും മുന്നോട്ടു പോകാന്‍ ആശംസകളും ..
It was a real treat for ears & mind ,really beautiful no words to describe my joy,hats off to ur team ,u people are really talented.

OUTSTANDING LYRICS NISI....N

OUTSTANDING LYRICS NISI....N ALSO DIVYA VOICE SUPERB....KP IT UP!

ഇതാണ്‌ ഏറ്റവും നല്ലത്‌. പലതവണ

ഇതാണ്‌ ഏറ്റവും നല്ലത്‌. പലതവണ കേട്ടു. ദിവ്യയുടെ ശബ്ദവും ബഹുവ്രീഹിയുടെ സംഗീതവും ഗംഭീരം. ഏറ്റവും നല്ലത് എന്താ ഏറ്റവും അവസാനം ഇട്ടിരിക്കുന്നതു എന്നൊരു സംശയം മാത്രം. പിന്നെ, എന്റെ ഇഷ്ടമല്ലല്ലോ ബാക്കിയുള്ളവരുടേത്‌.

very nice! very good sound

very nice! very good sound with good feel divya- adv.pavumpa anilkumar

Thank you all !!!

Thank you all for your support and valuable comments :)

Divya.S.Menon

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ..

ഈ മുരടന്റെ കാതില്‍ ആരോ മുരളിതന്‍ ഈണങ്ങള്‍ പാടി..നിങ്ങളാവാം..ആയിരിക്കട്ടെ.ഒരു സുഖം,ഉള്‍ചൊടിയില്‍ ഒരു നുറുങ്ങുവെട്ടം.