അഞ്ജനക്കണ്ണെഴുതി, കവിളിലി-
ന്നമ്മച്ചി പൊട്ടുകുത്തി
അച്ഛൻ മുടിയൊതുക്കീ, കരിവള-
യിട്ടുനിൻ കൈയൊരുക്കി
പട്ടുടുപ്പിട്ടുതരാൻ പുലരിളം-
പൂവണിപ്പൊൻ വെയില്
ഊയലിലാട്ടിത്തരാനോലത്തുമ്പ-
ത്താടും കിളിമകള്
മഞ്ഞൾക്കുറിവരയ്ക്കാൻ തൊടിയിലെ-
മന്ദാരപ്പൂങ്കതിര്
മാറിലണിഞ്ഞിടാനായ് തിരുവോണ
മാലയായ് മാരിവില്ല്
കുഞ്ഞുകാല്പ്പാടുകളാവണിപ്പൂക്കളം
തീർക്കുമീപ്പൂന്തൊടിയിൽ
മണ്ണപ്പംചുട്ടുകളിക്കുവാനമ്പാടി-
ക്കണ്ണനുമുണ്ടുകൂട്ട്
ഉത്രാടപ്പൂനിലാവിൻ ചിരിയിൽ വി-
ടർന്നെൻ കിനാമുല്ലകൾ
അക്കിളിക്കൊഞ്ചല്കേട്ടിന്നുരുകുന്നെൻ
നെഞ്ചിലെ നൊമ്പരങ്ങൾ
നീ പണ്ടുപണ്ടൊരു നാളെന്റെ ജീവനെ-
പ്പുല്കിയോരന്തിതൊട്ടേ
ഞാനറിയുന്നു നീയില്ലായിരുന്നെങ്കി-
ലില്ലഞാ,നെന്നു പൊന്നേ
കടപ്പാട് : ഈ ഗാനത്തിന്റെ ഈണം ചെട്ടുകുളങ്ങര ക്ഷേത്രത്തിൽ ആലപിച്ചുവരാറുള്ള പുരാതനമായ ഒരു കുത്തിയോട്ടച്ചൊല്ലിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാകുന്നു.
Comments
Congrats
Ellam mikacha srushtikal thanne nishi....onninonnu mecham.... Congrats to the whole team
അഞ്ജനക്കണ്ണെഴുതിയ കുത്തിയോട്ടച്ചൊല്ല്...!
ദിവ്യ മേനോന്റെ ആലാപനമാണീ ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
നന്നായി പാടി. അഭിനന്ദനങ്ങൾ.
ഗാനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും എന്താണു 'കുത്തിയോട്ടച്ചൊല്ല്' എന്നത് കൂടി മനസ്സിലാക്കാൻ കുത്തിയോട്ടച്ചൊല്ലിന്റെ ഒറിജിനൽ രൂപം കൂടി ഉൾപ്പെടുത്തിയതിനു വളരെ നന്ദി. ഈ ട്രഡിഷണൽ ട്യൂണിൽ ‘അഞ്ജനക്കണ്ണെഴുതി‘യ ഈ ഗാനം ഒരു നല്ല ശ്രവ്യാനുഭൂതി പകരുന്നു. ഈ ട്യൂൺ ‘ഉണ്ണീയുറങ്ങുറങ്ങ്..’ എന്ന ഗാനത്തിലൂടെ കൈതപ്രം സഹോദരന്മാർ മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണു ഇതിന്റെ ഉൽഭവം എന്നതുകൂടി പരിചയപ്പെടുത്തുവാൻ ഇതിന്റെ പിറകിലുള്ളവർ ശ്രമിച്ചത് തീർച്ചയായും പ്രശംസാർഹമാണു. ഇത് തീർച്ചയായും നല്ല ഒരു മാതൃകയാണു.
മികച്ച വരികളെഴുതിയ നിശിക്കും, ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ജയ്സണും അഭിനന്ദനങ്ങൾ...
~Abhilash
എത്രമേൽ താളാത്മകം
കുത്തിയോട്ടപ്പാട്ടിന്റെ ചുവടുപിടിച്ചെഴുതിയ വരികൾ എത്രമേൽ താളാത്മകം. ഇതേ ഈണത്തിൽ പല പാട്ടുകളുണ്ട്..മിക്കവയും താരാട്ടുപാട്ടുകളാണ്. പണ്ട് കേട്ടുറങ്ങിയ അത്തരമൊരു പാട്ട് ഇങ്ങനെ തുടങ്ങുന്നു:
"കണ്ണാ ഉറങ്ങുറങ്ങ് കരിമുകിൽ വർണ്ണാ ഉറങ്ങുറങ്ങ്
എണ്ണറ്റപ്പേരുടയോൻ ഉറങ്ങുറങ്ങാരിരിരാരാരോ"
കുട്ടിക്കാലത്തെ ആ ഓർമ്മകളിലേയ്ക്ക് ഈ ഈണം എന്നെക്കൊണ്ടെത്തിച്ചു.
"ഇരുമീനിണയ്ക്കായ് ഒരു സാഗരം തന്നെ തീർക്കുന്ന, ഇരു പൂക്കൾക്കായ് ഒരു വസന്തം തന്നെ തീർക്കുന്ന" പ്രകൃതി ഈ ഗാനത്തിലും അംഗരാഗങ്ങളുമായി കിടാവിനെ അണിയിച്ചൊരുക്കാൻ എത്തുന്നു. ദിവ്യയുടെ ശബ്ദം ഈ ഗാനത്തെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു.
വരികളേയും ഈണത്തേയും നന്നായി കൂട്ടിച്ചേർക്കുന്ന ഓർക്കസ്ട്രേഷൻ...അഭിനന്ദനം ടീം....
Beautiful interpretation of
Beautiful interpretation of the traditional tune...excellent lyrics and awesome rendition...
comment
its music is similar to "kanne urangurangu ponnomana kunje urangurangu..kannane kandu kandu chirichumkondomana kunjurangu..."