പൂവണി കതിരണി വയലുകളിൽ പൊൻകണിയായ്
താരണി തളിരണി തരുനിരകൾ പുഞ്ചിരിയായ്
ആവണി കതിരൊളി തിരളുമിതാ പൊൻചിങ്ങമായ്
പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്
തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ നീതുള്ളി കളിയാടാനിനി വായോ
പൂമുഖപ്പടിമേല് നിന്നെയും കാത്ത്
പൊന്നിൻ കിനാവുകൾ കണ്ടു ഞാൻ നിന്നൂ
പൂമിഴിയാളേ...
പാതി വിടർന്നൊരു പനിമലർ പോലെ
പൂംപുലർ വേളയിൽ നീയന്നു വന്നു
ഓർമ്മകൾ, വിടരവേ
ആർദ്രമായ് രാഗമാനസം
പൊൻകിനാക്കൾ, പൂവണിഞ്ഞു, ഇന്നുവീണ്ടും
താന്തമീ മനസ്സിൻ തന്തികളിൽ നീ
സാന്ത്വനരാഗം മീട്ടിയുണർത്തി
തേന്മൊഴിയാലേ..
നീയെന്നിൽ പകർന്നു, ജീവനരാഗം
സാന്ദ്രമധുരമാം ആത്മാനുരാഗം
ഓണനാൾ പുലരവേ
ഓമലേ രാഗലോലയായ്
എന്നരികിൽ, നീവരില്ലേ, പ്രേമമോടെ....
Comments
പൊൻകണിയായ്, പുഞ്ചിരിയായ്, പൊൻചിങ്ങമായ്, പൊന്നോണമായ് !!
നൈസ്..! കേൾക്കാൻ നല്ല സുഖമുള്ള ഗാനം.
ലിറിക്സിന്റെ ബ്യൂട്ടി എടുത്ത് പറയേണ്ടതാണു.
“♪♫...പൂവണി കതിരണി വയലുകളിൽ പൊൻകണിയായ്
താരണി തളിരണി തരുനിരകൾ പുഞ്ചിരിയായ്
ആവണി കതിരൊളി തിരളുമിതാ പൊൻചിങ്ങമായ്
പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്
തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ നീതുള്ളി കളിയാടാനിനി വായോ..♪♫“
മനസ്സിൽ തങ്ങിനിൽക്കുന്ന, നല്ല പ്രാസത്തോടെയുള്ള ലളിതവും സുന്ദരവുമായ വരികൾ. ഗീത ചേച്ചിക്ക് അഭിനന്ദനങ്ങൾ. പോളിയുടെ സംഗീതവും നിശിയുടെ ഓർക്കസ്റ്റ്ട്രേഷനും ഇഷ്ടപ്പെട്ടു. ആലാപനമാണു തകർപ്പൻ. എത്ര കൃസ്റ്റൽ ക്ലിയറാണു നവീനിന്റെ വോയ്സ്. മിക്സിങ്ങും നൈസ്. എല്ലാംകൊണ്ടും നല്ല ഒന്നാന്തരം സോങ്ങ്. ഇതിന്റ് കരോക്കെ ഡൗൺലോഡ് ചെയ്ത് ചുമ്മ പാടിനോക്കി. കേൾക്കുന്നത്ര ഈസിയൊന്നുമല്ല നല്ല ശ്രുതിയിലും ഭാവത്തിലും പാടാൻ :) നവീനേ, അടിപൊളി. ഈണം 2011 ലെ ടോപ്പ് 3 യിൽ പലരുടെയും ലിസ്റ്റിൽ ഈ ഗാനം ഇടം പിടിക്കുമെന്നത് തീർച്ച.
ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..
~Abhilash
ഓണനിലാമഴ പെയ്തിടുമ്പോൾ അരികിൽ
ഓണനിലാമഴ പെയ്തിടുമ്പോൾ അരികിൽ വന്നു പാടുന്ന പ്രണയിനിയെ ഓർത്ത ഓണപ്പാട്ടുപോലെ മനോഹരമായി ഗീതേച്ചി വരികൾ കുറിച്ചിരിക്കുന്നു. പൂവണി, താരണി, ആവണി--കേൾക്കാൻ സുഖമുള്ള വാക്കുകൾ കോർത്തിരിക്കുന്ന പല്ലവി നന്നായിരിക്കുന്നു. വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നൂ പോളിമാഷിന്റെ ഈണം. ഈണത്തിലും നാദത്തിലും മാഷ്ടെ റ്റ്യ്യൂണുകൾ ഇനിയും കേൾക്കാനിടവരട്ടെ. നന്നായിപ്പാടിയിരിക്കുന്നു നവീൻ. "നീവരില്ലേ, പ്രേമമോടെ" എന്നൊക്കെ പാടിയിരിക്കുന്നത് പ്രേമത്തോടെ തന്നെ. ഓർക്കസ്ട്ര അല്പം ഉയർന്നു നിൽക്കുന്നില്ലേ എന്നൊരു സംശയം മാത്രം.
Naveen - Valarae
Naveen - Valarae nannayiriqunnu paadiyathu....very nice!!! Looking for more such songs from you and colleagues/friends..
തുമ്പേ തിരുതാളീ അരിമുല്ലേ പൂ
തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ നീതുള്ളി കളിയാടാനിനി വായോ...
Kanandachirunuu kettappol...Aaa varikalil ullathgu muzhuvan kaanan patti...
Congrats team!
About this song
Naveenchetta ningalu kalakkittidettoooooo....
Polappan aayirikkunnaalla ningade paattu...
Adipoly... Pinne nishikanth chettaa ella songsum adipoliyaayirikkunnu ttooooooooo
Iniyum ithuoleyulla nalla nlla songs adangiya E-albums pratheekshikkunnuuu
Comment about the song poovani kathirani
Nice song.... Beautiful singing..... Nice orchestration... Orchestration takes a new pattern, it's very interesting............
Paattu kalakki
Naveeney, kollameda....nalloru pattu...thank you for the kidilan feast...which defenitely triggers the memories of our good old onam!!
My Comments for the song..poovani kathirani
without any huge disturbance of musics, it sounds very good & very cute to hear..My hearty congrats my dear friend..Naveen...All t best...
eenathinu oraayiram nandhi
theercha aayum ee varshathe njangalude onaahosha paripadiyil njaan ee paattukal kelppikum...eenathinum ithinte munnilum pinnilum praverthicha ellaaperkkum ente hridhayam niranja nandhi...yaathoru laabhechayum koodaathe cheyunna ee pravarthikku eeshwaran ningale nirlobham anugrahikatte ennum praarthikkunnu..
Vincy Richard
Abu Dhabi
നൊസ്റ്റാൾജിക്ക :)
ഗൃഹാതുരമായ ഈണം :)
നന്നായിട്ടുണ്ട്. എങ്കിലും പോളിയ്ക്ക് ഇതിലുമേറെ കഴിയുമായിരുന്നു.
നിശിയുടെ ഓർക്കസ്ട്രേഷൻ ഭംഗിയായി.
Variety
Orchestration starts with a different pattern which sounds good,singer has done a neat job.Overall great performance from the team. ponkaniyaa~~y sounds real great.