Song:
Lyricist:
ജി നിശീകാന്ത്
Composer:
Bahuvreehi | ബഹുവ്രീഹി
Singer:
ഗായത്രി
Singer:
രാജേഷ് രാമൻ
Orchestration:
ജി നിശീകാന്ത് പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി
പൊന്നോണപ്പാട്ടുണർന്നിടനെഞ്ചിൽ....
ആരാരും കാണാതെ അരികത്തിനി വന്നാലോ
ആരാനും കേൾക്കാതെ എൻ കാതിൽ മൂളാമോ?
ഇല്ലില്ലാ മൂളില്ലൊരു മുത്തം നൽകാതെൻ.... അഴകേ....
പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി
പൊന്നോണനിലാവുതിർന്നെന്നുള്ളിൽ
സിന്ദൂരം തൂകും നുണക്കുഴിക്കവിളിലെ
ശൃംഗാരംകണ്ടുഞാൻ മയങ്ങിനിൽക്കേ
നിൻ വിരലിൻ തുമ്പിൽ കവിത വിരിഞ്ഞുവോ
നിൻ മനസിൻ തീരാ മോഹമറിഞ്ഞുവോ
ഹൃദയം സുഖമറിയും പ്രിയ നിമിഷങ്...ങളാ...യ്...
മൗനങ്ങൾ പൂക്കും വടക്കിനിച്ചാർത്തിൽ നിൻ
മാറോടുചേർന്നുഞാൻ തരിച്ചുനിൽക്കേ
നിൻ ചൊടിയിൽ സന്ധ്യാ രാഗമുതിർന്നുവോ
നിൻ ചിരിയിൽ കൊലുസിൻ കൊഞ്ചലുണർന്നുവോ
പ്രണയം പൂക്കളമായതിൽ ശലഭങ്ങളാ...യ് നാം...
ലാലാ ലല ലാല ലാലാ ലാലാലല്ലാലലാലാ
ലാലാലല്ലാലലാലാ ലലലാ.... ലലല ലലലലലലാ...
മ്....മ്................മ്മ്മ്...............മ്മ്മ്മ്.....മ്മ്.......
Comments
good song
good song
comment
നല്ല ഗാനങ്ങള്, നല്ല സംരഭം.
ഗായത്രിക്കിത്ര ശബ്ദ സൌന്ദര്യമുണ്ടെന്നിപ്പോഴാ മനസ്സിലായത്.
ശ്രേയാ ഘോഷലിനെതിരെയുള്ള കോലാഹലങ്ങളില്
കഴന്പുണ്ടെന്ന് ഇപ്പോള് തോന്നുന്നു
രാമന്റെതും നല്ല ശബ്ദം
അഭിനന്ദനങ്ങള്
ഷാജീ കോലൊളന്പ്
manoharam...!! congrats
manoharam...!!
congrats nishi, gayathri, rajesh & bahu.....
sheela tomy, doha
സുഖമുള്ള പാട്ട്.
കേള്‍ക്കാന്‍ നല്ല സുഖം. നിശി, ബഹു, രാജേഷ് & ഗായത്രി....നന്നായി.
ലൈക്.
കേള്‍ക്കാന്‍ എന്ത് സുന്ദരം. നന്ദി
Great Job
Good Work Guys............ really appreciated.
Composing, lyrics, voice....Great work..
keep it up!
composition
Good composition
i Have heard all enam songs
I had heard all enam songs since last two years all are simply superb. let me hear this also.
the art of composing
Some of them are extremely elegant, eventhough some of the tunes are familiar - but I feel the best is yet to come, good effort , especially in poove poli, and in smarananjali for johnson sir, that dosnt mean that others are behind, all are good, Keep on doing, and always do differently, that is what required for perfection, all the best you guys, my sincere regards,
Very good work. Excellent
Very good work. Excellent tune by Bahu, and beautiful rendition by Gayatri and Rajesh!
നല്ലൊരു ഓണ സമ്മാനം
ഈ പാട്ട് ഞാൻ ആദ്യം കേട്ടപ്പോൾ തന്നെ കിരൺ പറഞ്ഞതുപോലെ കുറച്ച് പ്രത്യേകതകൾ തോന്നിയിരുന്നു, ബഹു അണ്ണാ ബഹുത്ത് അച്ചാ, നിശി അണ്ണന്റെ വരികളേക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ, ലളിതമനോഹരം . രാജേഷിന്റെ പാട്ട് ആദ്യമായി കേൾക്കുന്നത് ഈണത്തിന്റെ ആദ്യ ആൽബത്തിലൂടെയാണ്. ഒരു കൺസിസ്റ്റന്റ് സിങ്ങർ എന്നു പറയുന്നതാകും ശരി, ഗായത്രിയുടെ മനോഹരമായ് ശബ്ദം കൂടി ചേർന്നപ്പോൾ നാല്ലൊരു ഓണം സമ്മാനം തന്നെയായി ,അഭിനന്ദനങ്ങൾ!!!
ബ്യൂട്ടിഫുള്‍ മെലഡി
ഗൃഹാതുരത്വമുണര്‍ത്തുന്നൊരു ഗാനം.. വളരെ ലളിതമായ വരികള്‍ കുത്തും ചവിട്ടുമില്ലാതെ എക്സിക്യൂട്ട് ചെയ്തിരിയ്ക്കുന്നു.. സിങ്ങേഴ്സ്; ഗായത്രി & രാജേഷ് വളരെ മനോഹരമായി പാടിയിരിയ്ക്കുന്നു..
മ്യൂസിക്കില്‍ പലയിടത്തും “ഇത്തിരിനാണം പെണ്ണിന്‍ ചുണ്ടില്‍” അതിന്റെ ഒരു ടച്ച് :-) ഈണം ടീമിന് കൊച്ചുമുതലാളിയുടെ അഭിനന്ദനങ്ങള്‍!
സ്നേഹത്തോടെ
കൊച്ചുമുതലാളി
poove poli paadi vannu
Beautifully rendered by Gayathri and thumbing music by Bahuvreehi
ലളിതം, മനോഹരം :)
അടുത്ത കാലത്തു കേട്ട മനോഹരമായ ഗാനങ്ങളിലൊന്ന്. ലളിതമായ വരികളും അതിലേറെ ലളിതമായ ഈണവും. കിരൺ പറഞ്ഞപോലെ ബഹുവ്രീഹി ട്രിക്ക്സ് ഏറെയുണ്ടെങ്കിലും :)
ചരണത്തിനു നൽകിയ ഈണമാണ് ഏറെ ആകർഷിച്ചത്. ചരണങ്ങളിലെ അവസാനം നൽകിയ പ്ലാനും :)
നിശിയുടെ വരികളിൽ മുൻപു മുതലേ സംഭോഗശൃംഗാരത്തിന്റെ ഗുണപരമായ ഉപയോഗമുണ്ട്. ഈ ഗാനത്തിൽ അതു കൂടുതൽ സാന്ദ്രമായിരിക്കുന്നു. അൽപ്പം കൂടി ആയാൽ അമിതമാകുമെന്നു തോന്നുന്നിടത്തു പേന പിന്നിലേക്കു വലിക്കുന്നതാണ് ഗാനരചയിതാവിന്റെ കഴിവെന്നു ഭാസ്കരൻ മാഷ് പറഞ്ഞതോർമ്മ വരുന്നു. ആ മർമ്മം നിശിയുടെ പേനക്കു നന്നായറിയാം . പാകത്തിനു കണ്ണെഴുതിയ നീൾമിഴികൾ പോലെയുള്ള രചന :)
ഓർക്കസ്ട്രേഷനും ഉചിതം, യുക്തം. ഗായത്രിയുടെ ശബ്ദം ഇത്തരം നിസ്വാർത്ഥസംരംഭങ്ങളിലും കേൾക്കുന്നത് വലിയ, വലിയ സന്തോഷം :)
പ്രണയവും ഓണവും ഇഴചേർന്നു വരുന്ന ഒരു സുന്ദരഗാനം
പ്രണയവും ഓണവും ഇഴചേർന്നു വരുന്ന ഒരു സുന്ദരഗാനം. രചന, സംഗീതം, ആലാപനം എല്ലാം വളരെ ഇഷ്ടമായി. വളരെ നാളുകൾക്കുശേഷം കേട്ടതാണ് ബഹുവിന്റെ ഒരു പാട്ട്..."കാതിൽ തേന്മഴയായ്" വന്നു വീണൂ ഈ പാട്ട്....നന്ദി...
പൂവേ പൊലി
ബഹുവിന്റെ സംഗീതത്തിനു ഒരു പ്രത്യേകതയുണ്ട് എന്താണെന്നറിയാമോ ? ചെറിയ ടെക്നിക്കുകൾ അനേകം ഉണ്ടെങ്കിലും വളരെ മെലോഡിയസ് ആയിരിക്കും. 2009ലെ ആരോ കാതിൽ പാടി ഇത് പോലെ തന്നെ മികച്ച ഒരു കമ്പോസിഷൻ ആയിരുന്നു. ഈ ഗാനം കേൾക്കുമ്പോൾ സിനിമയിലെ രംഗങ്ങളാണൂ മനസിൽ ഓടിമായുന്നത്. രാജേഷും ഗായത്രിയും ഭാവമറിഞ്ഞ് പാടിയതോടെ നിശിയുടെ ഓർക്കസ്ട്രേഷനും വരികളും എല്ലാമുൾപ്പെടുന്ന ഒരു മികച്ച ഗാനമായി ഇത് മാറി. ഇത്തരമൊരു സംരംഭത്തിൽ ഗായത്രിയേപ്പോലെ ഒരു മികച്ച ഗായിക പങ്കെടുത്തതും അഭിനന്ദനാർഹ്ഹം തന്നെ.