നീലാഞ്ജനം കണ്ണിൽ

Composer: 
സാബ്

നീലാഞ്ജനം കണ്ണിൽ?, നീലോൽപ്പലം..?
നീർമാതളം മെയ്യിൽ?, തേനോ-
രാഗാധരം  തന്നിൽ?, സന്ധ്യാംബരം
നാണംകൊള്ളും കവിൾ താനോ?
പൂക്കാരിപ്പെണ്ണേ ചിങ്ങപൂവാലിക്കിളിയേ
ഓണം വരവായ് പൊലി പൂവേ പാടാൻ വാ….
പൂവേ പൊലി പൂവേ പാടാൻ വാ….

അഴകൊടു മന്ദം വരുവതിൻ ചന്തം
കുളിർ നിര പൊന്തും മിഴികളിലിമ്പം
സ്വർണ്ണ വെയിലിൻ കസവിഴപാകും
വെള്ളിമേഘ | ക്കോടിയൊരുക്കാം
നീ വരൂ ഇതിലേ…
തിരുവോണപ്പൈങ്കിളിയേ….
കതിർകൊയ്യുമീ വഴിയേ…

തിരുവാതിരയുടെ ശീലുകൾ പാടാം
തൃക്കാക്കരയിൽ തൊഴുതു മടങ്ങാം
തൂശനിലയിൽ സദ്യയൊരുക്കി
തമ്പുരാനായ് പൂപ്പടകൂട്ടി
കൂടിടാം ഇവിടെ…
കതിരോലപ്പൈങ്കിളിയേ..
കളിയാടാമീ തൊടിയേ…

Comments

Bravo!! Great Song

Mesmerizing Voice....Great Quality Sound. Exceptionally composed music...
Keep up the good work

comment

നീലാഞ്ജനം കണ്ണിൽ?, നീലോൽപ്പലം..?
നീർമാതളം മെയ്യിൽ?, തേനോ-
രാഗാധരം തന്നിൽ?, സന്ധ്യാംബരം
നാണംകൊള്ളും കവിൾ താനോ?
പൂക്കാരിപ്പെണ്ണേ ചിങ്ങപൂവാലിക്കിളിയേ
ഓണം വരവായ് പൊലി പൂവേ പാടാൻ വാ….
പൂവേ പൊലി പൂവേ പാടാൻ വാ

വളരെ നല്ല ഗാനരചന.നിശി, അഭിനന്ദനങ്ങള്‍. അക്ഷരയും വളരെ നന്നായി പാടി. Congrats to the whole team.

നീലാഞ്ജനം കണ്ണില്‍

മനോഹരം