ഈ ആൽബത്തിലെ ഏറ്റവും ഹൈ നോട്സിലുള്ള ഗാനം പാടാൻ തിരഞ്ഞെടുത്തത് ബഹറിനിൽ പ്ലസ് ടുവിന് പഠിക്കുന്ന അക്ഷരയെയും കോഴിക്കോട് IIMൽ ജോലി നോക്കുന്ന ഷിജുവിനെയും..ബംഗളൂരുവിലുള്ള അരുൺ പ്രകാശ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികളെഴുതിയത് ദുബായിൽ നിന്ന് ചാന്ദ്നി ഗാനൻ. ഗാനം ഫൈനൽ വേർഷനായി പുറത്തിറക്കാൻ സഹായിച്ചത് കരുനാഗപ്പള്ളി പ്രൊജക്ട് ബി ഡിജിറ്റൽ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർ ഫസൽ ജി അഹമ്മദ്..
ആവണിത്തുമ്പീ.... നീയറിഞ്ഞോ..?
ചേമന്തി പൂത്തൂ... ചേലുണർന്നൂ...
പൂമണം ചോരും പൂവുലഞ്ഞൂ....
പൂവാംകുരുന്നിൻ ചെണ്ടുലർന്നൂ
തേനൂറും സ്വപ്നങ്ങൾ താംബൂലം നീട്ടുന്നു
നീപാടും പാട്ടെന്നിൽ സിന്ദൂരം തൂവുന്നൂ.....
ഈ നീലരാവിൻ.. പൂഞ്ചേലയിൽ
പൊന്നിട്ടു നെയ്യും.. പൂക്കൈതകൾ
പെയ്യും നിലാവിൻ.. പാലാഴിയിൽ
നീന്തുന്നു മെല്ലെ... പൂമുല്ലകൾ
കിഴക്കു ദൂരെ മലനിരകൾ
പുലരി വിതാനിയ്ക്കും
നിറങ്ങളേഴുമെന്റെ കിനാവിൽ
പുടവ നിവേദിയ്ക്കും...
പറ നിറയും തിരി തെളിയും
നറുകുളിരിനാർദ്രപടമഴിയും
അനുരാഗം പദമാടും
മലരി,നിതളി,നഴകി,നലസ,സുഖനടനം..
പട്ടുടുത്തണയും മഞ്ഞവെയിലോ
പനിനീരുവീശും പൊൻകിനാവോ
വാലിട്ടകണ്ണോ വാർതിങ്കളോ
കൈവളച്ചാർത്തോ കാൽച്ചിലമ്പോ
വസന്തദേവനീവഴിയേ വിരുന്നിനെത്തുമ്പോൾ
ഹൃദന്തതാല ദീപാങ്കുരമായ് തെളിയുവതാരാവോ..
മധു പകരും തിരുമധുരം
ഋതു പ്രണയഭാവരസമണിയും
തുയിലുണരും മിഴി വിടരും
മലരു,മരിയ,ജനിത,സുകൃത,സുഖമറിയും
Comments
oanam with eenam 2013
it's a rare musical experience....