കുട്ടനാടൻ പുഞ്ചയിലെ

ഓ……………………..ഓഓഓഓ…..
ഓ……………………..ഓഓഓഓ…..
തനതിന്ത തനതിന്ത തനതിന്താരോ
തനതിന്ത തനതിന്ത തനതിന്താരോ

കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്
കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-
രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്
തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… പെണ്ണാളേ
കരിമീൻ ചേലുള്ള കണ്ണാളേ…, എന്റെ
കുപ്പിവളയിട്ട കയ്യാളേ....
 
ആ…
കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്
കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-
രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്
തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേ
കാർമേഘച്ചേലുള്ള മെയ്യാളേ…എന്നെ
ഇക്കിളികൂട്ടി നിക്കും കയ്യാളേ,
ഓ……………………..ഓഓഓഓ…..
ഓ……………………..ഓഓഓഓ…..
 
നിൻ ചൊടിയിണകൾ തോക്കും തക്കാളിയിട്ടു
സാമ്പാറൊന്നിളക്കിയുപ്പു നോക്കിവച്ച്
മത്തങ്ങാ മുറിച്ചു തരാം എരിശ്ശേരിക്കൂട്ടൊരുക്ക്
പച്ചടിയും കിച്ചടിയും പെട്ടെന്നു വച്ചു മാറ്റ്
കറിവേപ്പിലയിട്ട് വെളിച്ചെണ്ണയൊഴിച്ചു മെല്ലെ
അവിയലിളക്കിവച്ച് കൂട്ടുകറി കൂട്ടിവച്ച്
പാലടപാൽപ്പായസ മധുരമൊരുക്കാം
ഓലനും കാളനുമൊത്തോണമൊരുങ്ങാം
 
തനതിന്ത തനതിന്ത തനതിന്താരോ
തനതിന്ത തനതിന്ത തനതിന്താരോ
കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്… ഓ……ഓ..ഓ…


വട്ടയില വലിപ്പമുള്ള പപ്പടം കാച്ചാൻ
മാനത്ത് പൊന്നമ്പിളി ഓട്ടുരുളി
മാമ്പഴപ്പുളിശ്ശേരി കണ്ടേ ഞാൻ മയങ്ങി
നിന്മേനി നിറമൊടൊക്കും പരിപ്പായ് ഞാൻ കുറുകി
ഉപ്പേരി കളിയടയ്ക്കാ ചക്കരവരട്ടിയെത്തി
നാരങ്ങാ ഇഞ്ചിമാങ്ങാ അച്ചാറു പകർന്നു മാറി
തോരനു കടുകു വറുത്തീടാം നിൻ കൂടേ
മാരനു പകരമെന്തു നൽകീടും കൂവേ
 
തനതിന്ത തനതിന്ത തനതിന്താരോ
തനതിന്ത തനതിന്ത തനതിന്താരോ
 
കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്
കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-
രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല തുടച്ച്
തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേ
കാർമേഘച്ചേലുള്ള മെയ്യാളേ…എന്നെ
ഇക്കിളികൂട്ടി നിക്കും കയ്യാളേ
 
ഓ… ഓ….ഓ….

Comments

Great work

I am amazed to listen these songs.. very heart touching.. carefully prepared.... Thanks a lot for such a wonderful album.

manoharam

manoharam

കുട്ടനാറ്റന്‍ പുഞ്ച

കുട്ടനാട്ടിലൂടെ വള്ളം തുഴഞ്ഞു നീങ്ങുന്ന ഒരു പ്രതീതി

<3

<3

കുട്ടനാടൻ പുഞ്ചയിലെ....

കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാനം നന്നായിരിയ്ക്കുന്നു.

കുട്ടനാടന്‍ പുഞ്ചയിലെ

തനതിന്ത തനതിന്ത തനതിന്താരോ
തനതിന്ത തനതിന്ത തനതിന്താരോ
അഭിനന്ദനങ്ങള്‍

Excellent music

Kuttanaadan punchayile valare nannaayittundu. Keep it up.

2012 onam abhathil

2012 onam abhathil pravarthicha ororutharkkum ente orayiram Abhinandangal...

very nice songs

I am really amazed.
All the songs are very good.
Thanks very much

kitilan varikal..കിടിലന്‍

kitilan varikal..കിടിലന്‍ വരികള്‍..,,.. ഇങ്ങനെ ഒന്ന് മുന്‍പെങ്ങും കേട്ടിട്ടില്ല..

kitilan varikal..കിടിലന്‍

kitilan varikal..കിടിലന്‍ വരികള്‍..,,.. ഇങ്ങനെ ഒന്ന് മുന്‍പെങ്ങും കേട്ടിട്ടില്ല..

കിടിലൻ ! നന്നായിട്ടുണ്ട്,

കിടിലൻ ! നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ !

Nice Work

Nice Work

കുട്ടനാടൻ പുഞ്ചയിലെ

കിടിലം ആയിട്ടുണ്ട്‌ ഈ പാട്ട്.. ബാക്കി കൂടെ കേള്‍ക്കട്ടെ .. :)