നിളയിൽ നീരാടി നീന്തി വരും ഉത്രാടപ്പൂ നിലാവേ
തൊടിയിൽ കാറ്റിൽ കുണുങ്ങി നാണം തൂകും കസ്തൂരിമുല്ലേ
പ്രേമാർദ്രനായൊരീഞാൻ സ്നേഹോപഹാരവുമായ്
നിൽക്കുന്നകാര്യമൊന്നവളോടാ കാതിൽ പോയി ചൊല്ലാമോ?
സിന്ദൂര സന്ധ്യതേടി ഏകാന്ത ചന്ദ്രബിംബം
നീഹാരഹാരവുമായ് അണയുമ്പോൾ
ശ്രീരാഗശീലുകളിൽ സ്നേഹാർദ്രഭാവുകങ്ങൾ
ഏകുന്നു രാക്കടമ്പിൽ പൂങ്കിളികൾ
മദകരനടകളുമായ് പൂത്തുമ്പകളാടി
തരളിതഹൃദയങ്ങൾ ശലഭങ്ങൾ പാറി
വാസന്ത രജനികളിൽ…
പ്രിയതരമിഴിയിണകളിലനുപദമുണരുമൊരനിതരലയ
രാഗം ചൂടി നീയും നിൽക്കുമ്പോൾ…
തേൻ കുറുമൊഴികൾ കിളിനിരകൾ ഉപവന
ശാഖിയിൽ ഇരുന്നു പാടി
വാർ മതിമുഖികൾ സരസുകളിൽ അഴകൊടു
ലാസ്യകേളിയാടിയാടി
പൂഞ്ചിറകൊരു പൂക്കളമായ് പൂമ്പാറ്റകൾ പാറി
മലരുകളിൽ മകരന്ദം മണിവണ്ടുകൾ തേടി
ശ്രാവണപ്പുലരികളിൽ…
പ്രണയിനിയുടെചൊടിയിണകളിലരുമയൊടരിയൊരുചുംബന
മേകാൻ തീരാ മോഹം പൂക്കുമ്പോൾ
Comments
superb... wonderful...
superb... wonderful...
Lovely song with lovely
Lovely song with lovely lyrics & music. Anu has sung it well. Congrats to each one behind the song.
Nandi priya koottukaare
Manoharanagalaaya varikal .. Eenavum ...