മാവേറി മലയേറി മാനത്തെ മുകിലേറി
താഴേയ്ക്കു നോക്കുന്ന ചന്ദ്രലേഖേ…
ദൂരെയാതീരത്തിനപ്പുറത്തെങ്ങാനും
മാവേലിമന്നന്റെ തേരുകണ്ടോ…?
ഓലക്കുടയുടെ തുമ്പുകണ്ടോ…?
പൊന്മുളം കാട്ടിലെ കാറ്റുവന്നാലിന്റെ
കൊമ്പിൽ ഇരിക്കും കിളിയോടുചോദിച്ചു
എന്നോണ വില്ലിലെ പാട്ടൊന്നു കേൾക്കുവാൻ
എന്തേ വരുന്നില്ല മാവേലിത്തമ്പുരാൻ
എന്തേ വരുന്നില്ല പൊന്നോണമായിട്ടും
പൊൻവെയിൽ തുമ്പികൾ പാറുന്ന തൊടിയിലെ
തുമ്പമലർക്കൊടി തന്നോടു ചോദിച്ചു
ഇന്നീ മലർക്കളം തന്നിൽ ചിരിക്കുമെൻ
കുഞ്ഞുങ്ങളെക്കാണാൻ എത്തുമോ മാവേലി
പൊന്നോണമായില്ലേ എത്തുമോ മാവേലി…?
-----------------------------------------------------
Maaveri malayeri maanathe mukileri
thaazhekku nokkunna chandralekhe
dooreyaa theeratthinappuratthengaanum
maaveli mannante theru kando...
olakkudayude thumpu kando....
Ponmulam kaattile kaattu vannalinte
kompil irikkum kiliyodu chodichu
ennona villile paattonnu kelkkuvaan
enthe varunnilla maavelitthampuraan
enthe varunnilla ponnonamaayittum....
Ponveyiltthumpikal paarunna thodiyile
thumpamalarkkodi thannodu chodichu
innee malarkkalam thannil chirikkumen
kunjungalekkaanaan ethumo maaveli
ponnonamaayille, ethumo maaveli....
Comments
maveri malayeri
hi sarin ,first of all my hearty congrats....nice composition in Hamsadwani........expecting more songs of you