ഓണം with ഈണം 2011 - പാട്ടുകൾ

ഓണം with ഈണം 2011

 

Comments

Great Collection!

Thanks to team behind Eenam!!

Have never heard these beautiful Onam songs before.

Good job and Well done!

Congrat

congrat for your efforts to save music...

great

great

ഓണാശംസകള്‍

അടിപൊളി പാട്ട് ......

Album 2013

പാട്ടുകള്‍ എല്ലാം വളരെ നല്ലത്. ഇഷ്ട്ടപെട്ടു.

good work

all songs are good........

Your attempt is great

songs are attractive. The team work is a model,actually.

kellkan emba mullathum kettu

kellkan emba mullathum kettu kazhingal hrudiaythil thanghi nillukunnathuman sundaram ganagal.

good

good

ഓണം വിത്ത് ഈണം 2011 ഒരു

ഓണം വിത്ത് ഈണം 2011
ഒരു സാധാരണയിൽ സാധാരണമായ ഒരു ആസ്വാദകനു തോന്നിയതു :))
നുമ്മടെ ചായക്കടയിലെ തങ്കപ്പേട്ടന്റെതു മാത്രം. ഇന്നലെ തൊട്ട് കേൾക്കാൻ തുടങ്ങിയതാണീ പാട്ടുകൾ, പാട്ടിൽ മുഴുകി ചായ കാപ്പി ആയി പോയി, ചിലർക്ക് മധുരം കൂടിപ്പോയി ചിലർക്ക് പാലും. ആരും തെറി പറഞ്ഞില്ല കാരണം നല്ലതെല്ലാം കൂടി പോയതുകോണ്ടാകാം.തങ്കപ്പേട്ടന്റെ വക ഒരു അടിക്കുറിപ്പുമുണ്ട് . സ്ഥല പരിമിതി മൂലം അടിക്കുറിപ്പു ആദ്യം തന്നെ കൊടുക്കുന്നു.
ഞാനിവിടെ പറയുന്നതു എന്റെ മാത്രമായിട്ടുള്ള അഭിപ്രായാമാണു.വിവരക്കേടാണേൽ സാദരം ക്ഷമിക്കുക. വിമർശിക്കാൻ ആളല്ല പക്ഷെ തോന്നിയതു പറയുന്നു. അതു കേട്ട് നാളെ എന്റെ ചായക്കടയുടെ മുന്നിൽ ആരും നിരാഹാരം ഇരിക്കരുതു. ചൂടുവേള്ളം ഒഴിക്കും ഞാൻ. പ്ഞ്ചായത്തിലെ ഓരോ പാട്ടും ഞാൻ എന്റെ വിരിഞ്ഞ ബുദ്ധികൊണ്ട് അവലോകനം ചെയ്തു. അതു ചുവടെ കൊടുക്കുന്നു.

1. ആവണിപ്പുലരിതൻ :
നല്ല ബെസ്റ്റ് വരികൾ. എവിടെയൊക്കെയോ കേട്ട വാക്കുകളൊക്കെ ആണേലും ഞാനൊന്നു കണ്ണടച്ചിരുന്നു. പുറത്ത് പെയ്യുന്ന മഴയും കൂടി ആയപ്പോൾ വരികളൊക്കെ എന്റെ മുന്നിൽ ഒരു സിനിമാ പോലെ വന്നു. അതു വരികളുടെ ഒരു കഴിവു തന്നാണേ. പിന്നെ സംഗീത സംവിധാനം, അതു നന്നായിട്ടുണ്ട്.എന്റെ വിവരക്കേടാണൊ എന്നറിയില്ല കേട്ടു മറന്ന ഒരു ഭക്തിഗാനത്തിന്റെ ഈണം പോലെയൊക്കെ തോന്നി എനിക്കു.ആലാപനത്തിലും കുറച്ചുകൂടി പൊലിപ്പോ ശ്രദ്ധയോ കൊണ്ടു വരാമായിരുന്നു എന്നും തോന്നി.ഇതിന്റെ ഇടയിലെ വാദ്യൊപകരണങ്ങളുടെ ആ ഒരു ഇതുണ്ടല്ലൊ ആത് പറയാതെ വയ്യ, ഉഗ്ഗ്രൻ, അത്യുഗ്രൻ..
2. അഞ്ജനകണ്ണെഴുതി :

വരികളൊക്കെ നല്ല ഉഷാറായിട്ടുണ്ട്. എന്റെ മക്കളോട് പേട്ടെന്നു സ്നേഹം ഇരട്ടിച്ചെ, നേരെ പോയി ചില്ലുകൂട്ടീന്ന് രണ്ട് പഴമ്പൊരിയെടുത്ത് കൊടുത്തു. പക്ഷെ ഒന്നു മനസ്സിലാകാത്തത് അത് ഓണത്തിനുള്ള പാട്ടാവുന്നതു എങ്ങിനെ എന്നുള്ളതാണെ. പല്ലവിയും അനുപല്ലവിയും നല്ല രസമുണ്ടായിരുന്നു. പക്ഷെ ചരണം, അതുകേട്ടപ്പോൾ ഒരു വിങ്ങൽ.( പല്ലവി, അനുപല്ലവി, ചരണം ഇതൊക്കെ പോറ്റി പറഞ്ഞു തന്നതാ). അതെന്തിനാ മാഷുമാരെ നല്ല രസത്തിലിങ്ങനെ കേട്ടു വന്നപ്പൊ ഒരു പൊട്ടാസ് പൊട്ടിച്ചതു.സംഗീതം വീണ്ടും കേട്ടുമറന്ന കുറെ പാട്ടുകൾ പോലെയൊക്കെ തന്നെ. പാടിയതിനെ കുറിച്ചു പറയുകാണേൽ നന്നായിരിക്കുന്നു. ചിലയിടത്ത് ഒരൊട്ടം പോലെ.അത്രെയുള്ളു. പിന്നെ വാദ്യൊപകരണങ്ങളുടെ ആ ഒരു ഇതു, അതു പിന്നെം നന്നായിരിക്കുന്നു.

3. ചിങ്ങപ്പൂക്കളവർണം :

അമ്പോ അമ്പമ്പോ.....ഇതു കയ്യടി വാങ്ങിച്ചു കൂട്ടും. വരികൾ അതി ഗംഭീരം ,
"പിറന്നൊരീ നാടിൻ ചിത്രം മിഴികൾക്കുകൂട്ടായെത്തും
ഉറങ്ങുന്ന നേരം പോലും എവിടായിരുന്നാലെന്നും"

"അവിടൊരു കറുകയിലരിയൊരു ഹിമകണ-
മതിൽസ്വയമലിയുകയായ്, ലഹരിയിൽ മുഴുകുകയായ് "

എന്റമ്മൊ...ചായകോപ്പ തുളുമ്പി ഇതു കേട്ട് കേട്ട്..അത്രക്ക് രസകരം. സംഗീതമോ അതിലും കേമം, പാടിയവനെ കിട്ടിയിരുന്നേൽ ബോണ്ട, പഴമ്പൊരി, നല്ലൊരു പാൽച്ചായയും കൊടുക്കും. എന്താ ഒരു സുഖം, നല്ല ശബ്ദം, എല്ലാം നല്ലത്.

ദാ ഇപ്പൊ കൊണ്ട് വരാം...പോറ്റിയാ , ഒരു ചായ കൊടുത്തിട്ട് വരട്ടെ...അതു കഴിഞ്ഞു ബാക്കി പാട്ടുകൾ.
എന്നു സസ്നേഹം തങ്കപ്പൻ

മനോഹരങ്ങളായ ഗാനങ്ങള്‍ !!!

ഓണത്തെ വരവെല്കാനായി ഒരു പിടി നല്ല ഓണ പാട്ടുകള്‍.......

New Dish

A new wonderful dish added to the Onam 2011 "SADYA"...

ഉത്സവം

ശരിക്കും മനസ്സിനെ ഉത്സമമൂഡിലേക്ക് കൊണ്ടുപോകുന്ന ഗാനങ്ങൾ!

ലോകത്തിന്‍റെ ഏതുമൂലയിലും

ലോകത്തിന്‍റെ ഏതുമൂലയിലും മലയാളിക്ക് സന്തോഷിക്കാന്‍ ഒരുപാടു നല്ല പാട്ടുകള്‍ .....നന്ദി,,നന്ദി....

Post new comment

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.